CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 17 Minutes 22 Seconds Ago
Breaking Now

ഐ ഓ സി (യു കെ) സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചര്‍ച്ച ശ്രദ്ധേയമായി; മിഡ്‌ലാന്‍ഡ്‌സില്‍ സംഘടിപ്പിക്കപ്പെട്ടത് പ്രവാസികളുടെ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ച

മിഡ്‌ലാന്‍ഡ്‌സ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍ മിഡ്‌ലാന്‍ഡ്‌സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ''കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026 - പ്രവാസലോകത്ത് ചര്‍ച്ചയാകുമ്പോള്‍'' എന്ന വിഷയത്തില്‍ ശ്രദ്ധേയമായ ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തില്‍ കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള ഉയര്‍ന്നുവരുന്ന ആകാംക്ഷയും ആശങ്കകളും പ്രതിഫലിപ്പിച്ച പരിപാടിയായിരുന്നു ഇത്.

കവന്‍ട്രിയില്‍ വച്ച് സംഘടിപ്പിച്ച ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്,  ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, ജോഷി വര്‍ഗീസ് , റോയ് ജോസഫ് , സജീഷ് ഫ്രാന്‍സിസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. യുകെയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായ ഷൈജുമോന്‍ ചര്‍ച്ചയുടെ മോഡറേറ്ററായി.

ചര്‍ച്ചയില്‍ കേരളത്തിലെ വോട്ടര്‍മാരുടെ പൊതുവായ രാഷ്ട്രീയ വികാരങ്ങളും ഭരണത്തോടുള്ള സമീപനവും വിശദമായിb വിലയിരുത്തപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റത്തിനുള്ള ആവശ്യം, വികസന പ്രതീക്ഷകള്‍, യുവജനങ്ങളും പ്രവാസികളും കൈവരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ എന്നിവയും ആഴത്തില്‍ ചര്‍ച്ച ചെയ്തു.

പ്രത്യേകിച്ച് ചില നിര്‍ണായക മണ്ഡലങ്ങള്‍ - പുതുപ്പള്ളി, ചേര്‍ത്തല , തൃശൂര്‍ , പീരുമേട്, 

കടുത്തുരുത്തി - എന്നിവയുടെ രാഷ്ട്രീയ സാഹചര്യവും സാധ്യതകളും പ്രത്യേകം അവലോകനം ചെയ്യപ്പെട്ടു. ഈ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ നിലപാട്, സ്ഥാനാര്‍ഥികളുടെ സ്വാധീനം എന്നിവ ചര്‍ച്ചയുടെ പ്രധാന ഭാഗങ്ങളായി.

പ്രവാസികളില്‍ നിന്നുള്ള സജീവ പങ്കാളിത്തം പരിപാടിയുടെ പ്രത്യേകതയായി. നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നേരിട്ട് അനുഭവിക്കുന്നവരുടെയും പ്രവാസികളുടെയും കാഴ്ചപ്പാടുകള്‍ തമ്മിലുള്ള വ്യത്യാസങ്ങളും സാമ്യങ്ങളും ചര്‍ച്ചയില്‍ തെളിഞ്ഞു. കേരളത്തിലെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാവുന്ന ഘടകങ്ങളും വിശദമായി വിലയിരുത്തപ്പെട്ടു.

കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026നെ മുന്നില്‍ക്കണ്ട് പ്രവാസികളില്‍ രാഷ്ട്രീയ ബോധവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിലും അഭിപ്രായ രൂപീകരണത്തിന് വേദി ഒരുക്കുന്നതിലും ഈ ചര്‍ച്ച ശ്രദ്ധേയമായ ഇടപെടലായി വിലയിരുത്തപ്പെടുന്നു.

 

റോമി കുര്യാക്കോസ് 

 




കൂടുതല്‍വാര്‍ത്തകള്‍.