CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 55 Minutes 16 Seconds Ago
Breaking Now

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: തര്‍ക്കം തുടങ്ങിയത് ഫോണിലെ മെസേജിനെ ചൊല്ലി, മകന്‍ മര്‍ദ്ദിച്ചിരുന്നു, സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും അമ്മ

യുവതിയുടെ ഫോണില്‍ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തിലെത്തിയത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മര്‍ദ്ദനത്തിന് ഇരയായ യുവതിയുടെ പരാതി ഭാഗികമായി തള്ളി പ്രതിയുടെ അമ്മ ഉഷ. മകന്‍ രാഹുല്‍ മര്‍ദ്ദിച്ചുവെന്നും എന്നാല്‍ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നും രാഹുലിന്റെ അമ്മ പറഞ്ഞു.

 യുവതിയുടെ ഫോണില്‍ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തിലെത്തിയത്. അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല. യുവതി വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതല്‍ തങ്ങളുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് വന്നിരുന്നത്. രോഗിയായതിനാല്‍ താന്‍ മുകളിലേക്ക് പോകാറില്ല. മര്‍ദ്ദനം നടക്കുന്നത് താന്‍ അറിഞ്ഞിരുന്നില്ല. മകന് നേരത്തെ നിശ്ചയിച്ച കല്യാണം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്മാറിയതിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. ഇവ രണ്ടും വിവാഹത്തിലെത്തിയിരുന്നില്ല. ഇന്നലെ വൈകിട്ട് 3 വരെ രാഹുല്‍ വീട്ടില്‍ ഉണ്ടായിരുന്നെന്നും അമ്മ ഉഷ പറഞ്ഞു.

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് യുവതിയുടെ അച്ഛന്‍ ഹരിദാസന്‍ ആവശ്യപ്പെട്ടു. കേസെടുക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മകളെ മര്‍ദ്ദിച്ച ഭര്‍ത്താവ് രാഹുല്‍ വിവാഹ തട്ടിപ്പുകാരനെന്ന് ഹരിദാസന്‍ ആരോപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.