CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 54 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവം നവംബര്‍ 16 ന് സ്‌കെന്തോര്‍പ്പില്‍ ; ഈ വര്‍ഷത്തെ നിയമാവലി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16 ന് സ്‌കെന്തോര്‍പ്പില്‍ നടക്കും  . ബൈബിള്‍ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാദ്ധ്യക്ഷന്‍   മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റ് മീറ്റിംഗില്‍ വച്ച് പ്രകാശനം ചെയ്തു. കഴിഞ്ഞ വര്‍ഷം കലോത്സവം നടന്ന ലീഡ്‌സ് റീജിയണിലെ സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷന്‍, സ്‌കെന്തോര്‍പ്പില്‍

വച്ചാണ് ഈ വര്‍ഷവും കലോത്സവത്തിനായി വേദിയൊരുക്കുന്നത് . റീജിയണല്‍ മത്സരങ്ങള്‍

27/10/2024 മുന്പായി നടത്തി 28/10/2024 തിയതിക്ക് മുന്പായി രൂപത മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യത്തക്ക രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത് . രൂപത മത്സരങ്ങളുടെ വിപുലമായ നടത്തിപ്പിനായി ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവരുന്നു .

രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തപെടുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും . സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയരെ ഇതിനോടകം മത്സര വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട് . മത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ പ്രാര്‍ത്ഥനാശംസകളും വിജയങ്ങളും നേരുന്നു . രൂപത ബൈബിള്‍ കലോത്സവത്തെക്കുറിച്ചും സുവാറ ബൈബിള്‍ ക്വിസിനെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നു  ബൈബിള്‍ അപ്പൊസ്തലേറ്റിനുവേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

 

http://smegbbiblekalotsavam.com/?page_id=1600

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.