
















ജൂലൈ 26, 27 (വെള്ളി ,ശനി)തീയതികളിൽ സന്ദർലാണ്ടിൽ വെച്ച് , അണക്കര മരിയൻ റിട്രീറ്റ് സെന്ററിലെ ബഹു. ഫാ. ഡൊമിനിക്ക് വെള്ള മനാല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന അഞ്ചാം നോർത്ത് ഈസ്റ്റ് കണ്‍വൻഷന്റെ വിജയത്തിനായി സന്ദർലാണ്ട് സെ. ജോസെഫ്സ് ദേവാലയത്തിൽ വച്ച് ജൂലൈ 5 വെള്ളിയാഴ്ച നൈറ്റ് വിജിൽ നടത്തപ്പെടുന്നു. സെ. ജോസെഫ്സ് പ്രാർത്ഥനാഗ്രൂപ്പ് നേതൃത്വം കൊടുക്കുന്ന പ്രാർത്ഥന ശുശ്രൂഷയിൽ ജപമാല, വചന പ്രഘോഷണം, രോഗശാന്തി പ്രാർത്ഥന, കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന തുടങ്ങിയവ ഉണ്ടായിരിക്കും .
വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനയോടെ തുടങ്ങുന്ന പ്രാർത്ഥനകൾ ഒരു മണിക്ക് അവസാനിക്കും. പരിശുദ്ധ കുർബാനയുടെ സാന്നിധ്യത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷയിൽ പങ്കെടുത്തു പരിശുദ്ധാത്മ ചൈതന്യത്താൽ നിറയാൻ ഏവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്:
കൊച്ചുത്രേസ്സ്യ - 07533714795
ദേവാലയത്തിന്റെ അഡ്രെസ്സ്:
സെ. ജോസെഫ്സ് ചർച്ച്, സന്ദർലാണ്ട്- SR4 6HP
സമയം: 7.00 pm -1.00 am, ജൂലൈ 5, വെള്ളി .