CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 25 Seconds Ago
Breaking Now

വെസ്റ്റ് ലണ്ടനിലെ മലങ്കര സെന്റ് ആന്റണീസ് മിഷന്‍ ചര്‍ച്ചിന്റെ കുട്ടികള്‍ക്കുള്ള ഏകദിന ബൈബിള്‍ ക്യാമ്പ് മേയ് 27ന്

വെസ്റ്റ് ലണ്ടന്‍ മലങ്കര സെന്റ് ആന്റണീസ് മിഷന്‍ ചര്‍ച്ചിന്റെ കുട്ടികള്‍ക്കുള്ള ഏകദിന ബൈബിള്‍ ക്യാമ്പ് മേയ് 27ന് ഹാറ്റന്‍ റോഡിലെ ചര്‍ച്ച് ഹാളില്‍.

കുട്ടികളിലെ ദൈവ ചിന്ത വളര്‍ത്താനും അവരെ ദൈവത്തോട് ചേര്‍ത്തുനിര്‍ത്തി മികച്ച മനസ്സിന് ഉടമയാക്കാനും ദൈവ വിശ്വാസത്തില്‍ വളരാനും പ്രാപ്തമാക്കുന്നതാണ് ബൈബിള്‍ ക്യാമ്പുകള്‍. ദൈവ സ്തുതികളും കീര്‍ത്തനങ്ങളും ബൈബിള്‍ ക്വിസും ഉള്‍പ്പെടുത്തിയുള്ള ഏകദിന ക്യാമ്പ് കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമാകും. രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ക്യാമ്പ്.

വികാരി ഫാ ഡാനിയല്‍ പ്ലവില്ല, ഹെഡ് ടീച്ചര്‍ പ്രീനു അജി, സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് ധ്യാനം.

റവ ഫാ സിഡന്‍ സാഗര്‍ ക്ലാസെടുക്കും. കുട്ടികള്‍ക്ക് ദൈവത്തിന്റെ മഹത്വം മനസിലാക്കി നല്‍കാനും ജീവിത മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കാനും ബൈബിള്‍ ക്യാമ്പ് സഹായിക്കും. ഏവരും പങ്കെടുക്കുക.

 




കൂടുതല്‍വാര്‍ത്തകള്‍.