തന്റെ 'നീന' എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് അനാര്‍ക്കലിയെ ആയിരുന്നെന്നും എന്നാല്‍ അന്ന് അനാര്‍ക്കലി മൈനര്‍ ആയിരുന്നതുകൊണ്ട് തന്നെ കുറച്ചുകൂടെ മുതിര്‍ന്ന ഒരാളെയാണ് കാസ്റ്റ് ചെയ്തതെന്നും ലാല്‍ ജോസ് പറയുന്നു.
'അനാര്‍ക്കലി മരയ്ക്കാര്‍ ഞാന്‍ നീന എന്ന സിനിമയിലേക്ക് നായികയായി ആദ്യം ആലോചിച്ച കുട്ടിയാണ്. അന്ന് നേരിട്ട് ചെന്നുകണ്ട് സിനിമക്കായി മുടി വെട്ടാന്‍ പറ്റുമോയെന്ന് ചോദിച്ചു. കാരണം പെണ്‍കുട്ടികള്‍ പലരും ആ കഥാപാത്രത്തെ റിജക്റ്റ് ചെയ്തത് മുടി വെട്ടുന്ന കാര്യം പറഞ്ഞപ്പോഴാണ്.
എന്നാല്‍ അനാര്‍ക്കലി മുടിവെട്ടുന്നതില്‍ കുഴപ്പമില്ലെന്ന് പറഞ്ഞു. അങ്ങനെ തന്നെയായിരുന്നു അവളുടെ മുടി ഉണ്ടായിരുന്നത്. പക്ഷെ അന്ന് അനാര്‍ക്കലി പത്തിലോ മറ്റോ പഠിക്കുകയാണ്. അത്രയും ചെറിയ കുട്ടിക്ക് വലിയും കുടിയുമൊക്കെ നമ്മളായി തന്നെ തുടങ്ങി കൊടുക്കണ്ടല്ലോയെന്ന് കരുതി.
കുറച്ചുകൂടെ മെച്ചുവേര്‍ഡായ ആളെ നോക്കാന്‍ തീരുമാനിച്ചു. പിന്നീട് ഞാന്‍ ഡിസ്ട്രിബ്യൂട്ട് ചെയ്ത ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി സിനിമയിലേക്ക് വന്നത്. അന്ന് വീട്ടില്‍ പോയി കാപ്പികുടിച്ച് പോരുമ്പോള്‍ കണ്ടതല്ലാതെ പിന്നീട് അനാര്‍ക്കലിയെ ഞാന്‍ കണ്ടിട്ടില്ല. മന്ദാകിനിയുടെ സമയത്താണ് കാണുന്നത്.'
അതേസമയം വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനിയാണ് അനാര്‍ക്കലിയുടെ ഏറ്റവും പുതിയ ചിത്രം.