
















ആയിരിക്കണമെന്ന് റാലി കമ്മിറ്റി ചെയർമാൻ വിനോദ് മാണി കിഴക്കേനടയിൽ പറഞ്ഞു .പ്രധാന ബാനറിനു പിറകിലായി വിശിഷ്ടാതിഥികളും യു .കെ .കെ. സി.എ ഭാരവാഹികളും അണിനിരക്കും. യൂറോപ്യൻ-യു .കെ .കെ .സി.എ പതാകകളും സ്കോട്ടിഷ് ബാൻഡും റാലിയെ വർണ്ണശബളമാക്കും.
മൂന്ന് കാറ്റഗറിയായി നടത്തപ്പെടുന്ന റാലിയിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് എവർ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും നല്കും. ഗ്രൂപ്പ് 'എ'- യിലെ സമ്മാനങ്ങൾ സ്പോണ്‍സർ ചെയ്തിരിക്കുന്നത് സിബി കണ്ടത്തിൽ, ബിജു മൂശ്ശാരിപറമ്പിൽ, ജോബി ഐത്തിലും; ' ബി ' ഗ്രൂപ്പിലെ സമ്മാനങ്ങൾ സ്പോണ്‍സർ ചെയ്തിരിക്കുന്നത് സാജു പാണാംപറമ്പിൽ, സാബു മാന്നാകുളം, സണ്ണി മണ്ണുപറമ്പിൽ. 'സി 'ഗ്രൂപ്പിലേത് സണ്ണി മൈലാടുംപാറ, സജി പനംകാല, വിനോദ് കിഴക്കേനടയിൽ എന്നിവരുമാണ്.
റാലിയിൽ യൂണിറ്റുകൾ അണിനിരക്കുന്നത് താഴെ പറയും പ്രകാരമാണ്. ഗ്രൂപ്പ് എ യിൽ ബാത്ത്, ബ്ലാക്ക് പൂൾ, കേംബ്രിഡ്‌ജ്, ഡേർബി, ഗ്ലോസ്റ്റർ, ഈസ്റ്റ് ലണ്ടൻ, ഹാർലോ, വെഡ് വേ , ഓക്സ്ഫോർഡ് പോട്സ്മുത്ത്, സ്റ്റോക്ക്-റാൻട്രൻസ്, സ്വിൻഡൻ, ഹെറിഫോർഡ്, ലീഡ്സ്, വെയ്ഡ്സ്റ്റോണ്‍ , വിഗൻ, ചിച്ചസ്റ്റർ സൗത്താംപ്ടണ്‍. ഗ്രൂപ്പ് 'ബി' യിൽ ആദ്യം ബേസിങ്ങ് സ്റ്റോക്ക്, ബോണ്‍മൗത്ത്, ഡെവൻ, ഈസ്റ്റ് സക്സ്, എഡിൻബറോ, ഗ്ലാസ്‌ഗോ, ഹോർഷം, കെന്റ്, ബാസിൽഡണ്‍ , ക്രോയിഡോണ്‍ , ലണ്ടൻ നോർത്ത് വെസ്റ്റ്, സ്റ്റിവനേജ്, മിഡിൽസ്ബറോ, ന്യൂ കാസിൽ, നോട്ടിങ്ങ് ഹാം, പ്രസ്റ്റണ്‍ , ഷെഫീൽഡ്, സ്വാൻസി, പൂസ്റ്റൻ, യോർക്ക് ഷെയർ,ഹംബർ.
'സി' യിൽ ബർമിംഗ്ഹാം, ബ്രിസ്റ്റോൾ, കാർഡിഫ്, കവാൻടി, ഈസ്റ്റാംഗ്ലിയ, ലെസ്റ്റർ, ലിവർ പൂൾ ,മാഞ്ചസ്റ്റർ, നോർത്തേണ്‍ അയർലസ് എന്നിവരും അണിചേരും. വിനോദ് കിഴക്കേനടയലിന്റെ നേതൃത്വത്തിൽ സണ്ണി മൈലാടുംപാറ, ജസ്റ്റിൻ ആകശാല, രേണു തച്ചേട്ട്, സാജു പാണാംപറമ്പിൽ എന്നിവരും റാലിയ്ക്കു വേണ്ട ക്രമീകരണങ്ങൾ നടത്തുന്നു.