CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 26 Seconds Ago
Breaking Now

മോദിയും അമിത് ഷായും ജൂണ്‍ 4ന് തൊഴില്‍രഹിതരാകും, കാറ്റ് മാറി വീശുന്നു ; ഇന്ത്യ സഖ്യം

കാറ്റ് മാറി വീശുന്നു എന്നായിരുന്നു മമത ബാനര്‍ജിയും ലാലു പ്രസാദും ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമെന്നും നരേന്ദ്രമോദിക്ക് ഭരണം നഷ്ടമാകുമെന്നുമുള്ള പ്രചാരണം ശക്തമാക്കി ഇന്ത്യ സഖ്യം. മോദിയും അമിത് ഷായും ജൂണ്‍ 4ന് തൊഴില്‍രഹിതരാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. കാറ്റ് മാറി വീശുന്നു എന്നായിരുന്നു മമത ബാനര്‍ജിയും ലാലു പ്രസാദും ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

പഞ്ചാബിലെ അമൃതസറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഖര്‍ഗെയുടെ പരാമര്‍ശം. രാജ്യത്തെ ജനങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ തിരസ്‌കരിച്ച് ഇന്ത്യ സഖ്യത്തെ അധികാരത്തിലേറ്റുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതികരിച്ചു. ജൂണ്‍ നാലിന് ശേഷം മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് തൊഴില്‍ നഷ്ടമാകും എന്ന അമിത് ഷായുടെ പരിഹാസത്തിന് മറുപടിയായാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം. താന്‍ രാഷ്ട്രീയം തിരഞ്ഞെടുത്തത് തൊഴില്‍ എന്ന നിലയില്ല, മറിച്ച് സാമൂഹ്യ സേവനം എന്ന നിലയ്ക്കാണ് എന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തില്‍ നടത്തിയ റാലിയിലായിരുന്നു രാജ്യത്തെ രാഷ്ട്രീയം മാറുന്നു എന്ന് മമത അവകാശപ്പെട്ടത്. രാജ്യത്തെ കാറ്റിന്റെ ഗതി മാറിക്കൊണ്ടിരിക്കുകയാണ്, ദിസങ്ങള്‍ക്കകം മോദി ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായി മാറും എന്നായിരുന്നു മമതയുടെ വാക്കുകള്‍. അതേസമയം അവസാന ഘട്ട തിരെഞ്ഞടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.