CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 19 Minutes 55 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ 'യൂത്ത് റിട്രീറ്റ്' കേംബ്രിഡ്ജില്‍ ആഗസ്റ്റ് 13 വരെ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ  ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'യുവജന ധ്യാനം' ആഗസ്റ്റ് മാസം 1 മുതല്‍ 3 വരെ നടത്തപ്പെടുന്നു. കേംബ്രിഡ്ജ് കൗണ്ടിയിലെ  ക്ലാരേറ്റ് സെന്റര്‍, ബക്‌ഡെന്‍ ടവേഴ്‌സ് ,ഹൈ സ്ട്രീറ്റ്, സെന്റ് നിയോട്‌സില്‍ വെച്ചാണ് 'യൂത്ത് റിട്രീറ്റ്' ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തില്‍ പങ്കുചേരുവാന്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള നടപടികള്‍ ആരംഭിച്ചതായി കോര്‍ഡിനേറ്റേഴ്‌സ് അറിയിച്ചു.

https://tinyurl.com/3yp5df7j

വിശ്വാസത്തിലൂന്നിക്കൊണ്ട് പരസ്‌നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകളും പ്രബോധനങ്ങളും പങ്കുവെക്കുക എന്നതാണ് യുവജന ധ്യാനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. വിവിധ സാഹചര്യങ്ങളില്‍ നിന്ന് വരുന്ന യുവജനങ്ങളുമായി ഒത്തുചേര്‍ന്ന് സാമൂഹ്യവിശ്വാസ തലങ്ങളെ പരിപോഷിപ്പിക്കുവാനും, ക്രിസ്തു കേന്ദ്രീകൃത്യമായ ജീവിത വളര്‍ച്ചക്കും, അതോടൊപ്പം പ്രാര്‍ത്ഥനയ്ക്കും തിരുവചന വിചിന്തനത്തിനും അനുഭവേദ്യമായ ശുശ്രുഷകളാണ് യുവജന റിട്രീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സീറോമലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് (യൂറോപ്പ്) ഡയറക്ടര്‍ ഫാ. ബിനോജ് മുളവരിക്കല്‍, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ, സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് എന്നിവര്‍ യുവജന ധ്യാനത്തിന് നേതൃത്വം നല്‍കും.

പതിനെട്ടു  വയസ്സിനു മുകളിലുള്ള യുവജനങ്ങള്‍ക്കായി ഒരുക്കുന്ന ധ്യാനത്തില്‍ എത്രയും വേഗം രജിസ്‌ട്രേഷന്‍ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കി പ്രവേശനം ഉറപ്പാക്കുവാന്‍ താല്പര്യപ്പെടുന്നു. യുവാക്കളെ ധ്യാനത്തിലേക്കയക്കുവാന്‍ മാതാപിതാക്കളുടെയും ഇവാഞ്ചലൈസേഷന്‍ അംഗങ്ങളുടെയും പ്രോത്സാഹനവും, പ്രചോദനവും അഭ്യര്‍ത്ഥിക്കുന്നതായി കോര്‍ഡിനേറ്റര്‍മാരായ മനോജ് തയ്യില്‍, മാത്തച്ചന്‍ വിളങ്ങാടന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 

For further details please contact

Manoj Thayyil : 07848808550, Mathachan  vilangadan : 07915602258

 

Youth Rtereat  Starts at 9:00 am on 1st August  and Ends at 4:00 pm on 3rd  August  

 

Rtereat Venue: Claret Cetnre, Buckden Towers, High tSreet, Buckden, St. Neots, Cambridgeshire PE19 5TA 

https://tinyurl.com/3yp5df7j

 

 

 




കൂടുതല്‍വാര്‍ത്തകള്‍.