CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 53 Minutes 15 Seconds Ago
Breaking Now

എയില്‍സ്‌ഫോര്‍ഡില്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ 73-ാം ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിസാന്ദ്രമായി

സീറോ മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ യുകെ-ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ കെന്റിലെ അയല്‍സ്‌ഫോര്‍ഡിലെ ദി ഫ്രയേഴ്‌സ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ 73-ാം ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിനിര്‍ഭരമായി നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയിലും പദയാത്രയിലും പ്രത്യേക പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു.

യുകെയും യൂറോപ്പും ഉള്‍പ്പെടുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ അപ്പോസ്തലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ സഭൈക്യദര്‍ശനവും വിശ്വാസപാരമ്പര്യവും ജീവിതത്തില്‍ പകര്‍ത്തണമെന്ന് അദ്ദേഹം സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

റവ. ഡോ. ചെറിയാന്‍ കോട്ടയില്‍, റവ. ഫാ. ജോണ്‍സണ്‍ പെഴുംകൂട്ടത്തില്‍ , റവ. ഫാ. ജോര്‍ജ് വലിയപറമ്പില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വൈദികരുടെയും  വിവിധ മിഷനുകളില്‍ നിന്നെത്തിയ വിശ്വാസികളുടെയും സജീവ പങ്കാളിത്തം ആഘോഷത്തിന് മാറ്റുകൂട്ടി.

 

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി പ്രോഗ്രാം കണ്‍വീനര്‍ ബിനോജ് ജോണ്‍ ,സെക്രട്ടറി റെനോ ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും സന്നദ്ധപ്രവര്‍ത്തകരും ഏകോപിതമായി പ്രവര്‍ത്തിച്ചു.

ആത്മീയ നവോത്ഥാനത്തിന്റെയും സഭൈക്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച ഈ തീര്‍ത്ഥാടനം യുകെയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന് ശ്രദ്ധേയമായ ആത്മീയ അനുഭവമായി മാറി.

 




കൂടുതല്‍വാര്‍ത്തകള്‍.