CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 27 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ രൂപത സുവാറ ബൈബിള്‍ ക്വിസ് 2024 മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്‌

ലിവര്‍പൂള്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സുവാറ  ബൈബിള്‍ ക്വിസ് മത്സരത്തിന്റെ ഫൈനല്‍ മത്സരം   ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെട്ടു  .   

ബൈബിള്‍ അപ്പസ്റ്റലേറ്റ് കമ്മിഷന്‍ ചെയര്‍മാന്‍  റെവ ഫാ  ജോര്‍ജ് എട്ടുപറയില്‍  മത്സരം ഉത്ഘാടനം  ചെയ്തു  . കാറ്റക്കിസം  കമ്മിഷന്‍ ചെയര്‍മാന്‍ റെവ ഡോ വര്‍ഗീസ് പുത്തന്‍പുരക്കല്‍ കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ബൈബിള്‍ വചനങ്ങള്‍   നിങ്ങളുടെ  വഴികളില്‍ ശക്തികേന്ദ്രമാകട്ടെ എന്ന്  ആശംസിക്കുകയും ചെയ്തു .മത്സരാര്‍ഥികളുടെ   രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന്‌ശേഷം  പതിനൊന്നുമണിയോടുകൂടി  കാറ്റഗറി 8  10  മത്സരങ്ങള്‍  ആരംഭിച്ചു .

തുടര്‍ന്ന്  വിവിധ കാറ്റഗറി വിഭാഗത്തിലുള്ള മത്സരങ്ങള്‍  നടന്നു . വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ രൂപതാദ്ധ്യക്ഷന്‍  അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകുകയും  ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്ഥികള്ക്കും സര്‍ട്ടിഫിക്കറ്റ് നല്കുകുകയും ചെയ്തു . ഷെക്കൈന ടി വി  പിന്നീട് സമയം  നിച്ചയിച്ചതിന് ശേഷം ക്വിസ് മത്സരം പൂര്‍ണ്ണമായി  സംപ്രഷണം ചെയ്യുന്നതാണ് .

 

. രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റാണ് എല്ലാവര്‍ഷവും സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ നടത്തുക . കമ്മീഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആന്റണി മാത്യുവിനോട്  ചേര്‍ന്ന് ഷാജു ജോസഫിന്റെയും സുധീപ് നേതൃത്വത്തിലുള്ള കമ്മീഷന്‍ അഗങ്ങളാണ്  സുവാറ ബൈബിള്‍ ക്വിസ്  മത്സരങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചത് .

 

സുവാറ 2024 മത്സരവിജയികള്‍ :

 

810

1st  Abel  Anoop Gloucester

2nd  Eshal Sayooj  Sheffield

3rd  Tiya Saji  Stoke on Trent

 

Age group 1113

1st Melissa John , Cambridge

2nd Asher Mathew, Cardiff

3rd  Melvin Jaimon , Newcastle

 

Category 1417

1st Maria Mijos , Wigan

2nd Aidan Soy, New Castle

3rd Samuel Sipson, Ashford

 

Category 18+

 

1st  Tintu Joseph, Edinburgh

2nd  Minu Mathew, Stock  on Trent

3rd  Tintu Jose, Stevenage

 

മത്സരത്തില്‍ പങ്കെടുത്ത   എല്ലാവര്‍ക്കും  വിജയികള്‍ ആയവര്‍ക്കും പ്രാര്‍ത്ഥനാശംസകള്‍  നേരുന്നതായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് കമ്മീഷന് വേണ്ടി പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു . 

 

 

 

ഷൈമോന്‍ തോട്ടുങ്കല്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.