CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 9 Seconds Ago
Breaking Now

ശാലോം ഫെസ്റ്റിവെല്‍ യു.കെ 2024, ഇത്തവണ 10 വേദികളിലായി ജൂണ്‍15ന് തുടക്കമാകുന്നു

ലണ്ടന്‍: രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് അനേകായിരങ്ങളിലേക്ക് ദൈവവചനം പകര്‍ന്നു നല്‍കുന്ന ശാലോം ഫെസ്റ്റിവെലിന് ഇത്തവണ യു.കെയിലെ 10 നഗരങ്ങള്‍ വേദിയാകും. എഡിന്‍ബര്‍ഗ്, ഗ്ലാസ്സ് ഗോ, ഇന്‍വെര്‍നസ്സ്, ക്രൂ, സണ്ടര്‍ലാന്റ്, ഷെഫീല്‍ഡ്, ന്യൂപോര്‍ട്ട്, സ്വാന്‍സ്സി, കഡിഗണ്‍, ലൂട്ടണ്‍ എന്നിവയാണ് ശാലോം ഫെസ്റ്റിവെല്‍ 2024ന് ആതിഥേത്വം വഹിക്കാനൊരുങ്ങുന്ന നഗരങ്ങള്‍.

''കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും,'' (ഏശയ്യ 58:11) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. പ്രമുഖ വചനപ്രഘോഷകനും ഗ്രന്ഥകാരനുമായ റവ. ഡോ. ജെയിംസ് കിളിയനാനി നയിക്കുന്ന വചനശുശ്രൂഷകളില്‍ ജോഷി തോട്ടക്കര ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ശാലോം ഫെസ്റ്റിവെല്‍ വേദികള്‍ ചുവടെ:

ജൂണ്‍ 15 എഡിന്‍ബര്‍ഗ് (സെന്റ് കെന്റിജേണ്‍ ചര്‍ച്ച്, ബാണ്‍ടണ്‍)

 

സമയം: രാവിലെ 11.00മുതല്‍ വൈകീട്ട് 7.00വരെ

 

ജൂണ്‍ 17 ഗ്ലാസ്സ് ഗോ (സെന്റ് പോള്‍സ് ചര്‍ച്ച്)

 

സമയം: വൈകീട്ട് 5.00 മുതല്‍ 9.00വരെ

 

ജൂണ്‍ 19 സെന്റ് നിനിയന്‍സ് കാത്തലിക് ചര്‍ച്ച് ഇന്‍വെര്‍നസ്സ്

 

സമയം: രാവിലെ 11.00മുതല്‍ വൈകീട്ട് 5.00വരെ

 

ജൂണ്‍ 22 ക്രൂ (സെന്റ് മേരീസ് ചര്‍ച്ച്)

 

സമയം: രാവിലെ 08.30 മുതല്‍ വൈകീട്ട് 4.00വരെ

 

ജൂണ്‍ 28 സണ്ടര്‍ലാന്റ് (സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച്)

 

സമയം: വൈകീട്ട് 6.00 മുതല്‍ 9.30വരെ

 

ജൂണ്‍ 29 ഷെഫീല്‍ഡ് (സെന്റ് പാട്രിക് കാത്തലിക് ചര്‍ച്ച്)

 

സമയം: ഉച്ചയ്ക്ക് 12.00മുതല്‍ വൈകീട്ട് 07.00 വരെ

 

ജൂലൈ 5 ന്യൂപോര്‍ട്ട് (സെന്റ് ഡേവിഡ് കാത്തലിക് ചര്‍ച്ച്)

 

സമയം: വൈകീട്ട് 6.30 മുതല്‍ 9.30വരെ

ജൂലൈ 6 സ്വാന്‍സ്സി (ഹോളിക്രോസ് കാത്തലിക് ചര്‍ച്ച്)

 

സമയം: രാവിലെ 9.00 മുതല്‍ വൈകീട്ട് 4.00വരെ

 

ജൂലൈ 8 കഡിഗണ്‍ (ഔര്‍ ലേഡി ഓഫ് ദ ടാപ്പര്‍ കാത്തലിക് ദൈവാലയം)

സമയം: വൈകീട്ട് 5.00 മുതല്‍ 8.00വരെ

 

ജൂലൈ 13 ലൂട്ടണ്‍ (ഹോളിഗോസ്റ്റ് കാത്തലിക് ചര്‍ച്ച്)

സമയം: രാവിലെ 9.30 മുതല്‍ വൈകീട്ട് 05.00വരെ

കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ രജീസ്‌ട്രേഷനും:

 

Shalom World Malayalam  Shalom Festival

 

 

 




കൂടുതല്‍വാര്‍ത്തകള്‍.