CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 52 Minutes 48 Seconds Ago
Breaking Now

നടി നൂര്‍ മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തി

ബോളിവുഡ് നടി നൂര്‍ മാളബിക ദാസിനെ(32) മുംബൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ലൊകന്‍ഡവാലയിലെ ഫ്‌ലാറ്റില്‍ ജൂണ്‍ ആറിനാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മരുന്നുകളും മൊബൈല്‍ ഫോണും ഡയറിയും പോലീസ് ശേഖരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

നടിയുടെ കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ആരും മുന്നോട്ട് വന്നില്ല. തുടര്‍ന്ന് അവകാശപ്പെടാത്ത മൃതദേഹങ്ങളുടെ സംസ്‌കാരം കൈകാര്യം ചെയ്യുന്ന മംദാനി ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ ട്രസ്റ്റ് എന്‍ജിഒയുടെ സഹായത്തോടെ പോലീസ് അന്ത്യകര്‍മങ്ങള്‍ നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗോരേഗാവിലെ സിദ്ധാര്‍ത്ഥ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ മാസം വരെ നടിയുടെ കുടുംബം മുംബൈയിലായിരുന്നു താമസം. ഒരാഴ്ച മുമ്പാണ് കുടുംബം ഗ്രാമത്തിലേക്ക് മടങ്ങിയത്. ഒരാഴ്ചയായി താരം ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. അസം സ്വദേശിയാണ് നൂര്‍.

 




കൂടുതല്‍വാര്‍ത്തകള്‍.