CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 41 Seconds Ago
Breaking Now

സ്റ്റിയറിംഗില്‍ നായയെ ഇരുത്തി കാറോടിച്ചു, കേസെടുത്ത് എംവിഡി

ചാരുംമൂട്ടില്‍ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്ത ബൈജു തന്റെ നായയെ സ്റ്റിയറിംഗ് വീലിരിരുത്തിയാണ് കാറോടിച്ചത്.

സ്റ്റിയറിംഗില്‍ നായയെ ഇരുത്തി കാറോടിച്ച ആള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കൊല്ലം പേരയം മിനി ഭവനില്‍ ബൈജു വിന്‍സന്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കേസെടുത്തത്.

ചാരുംമൂട്ടില്‍ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്ത ബൈജു തന്റെ നായയെ സ്റ്റിയറിംഗ് വീലിരിരുത്തിയാണ് കാറോടിച്ചത്. ഇതിന്റെ ചിത്രം ചിലര്‍ ആര്‍ടിഒക്ക് കൈമാറി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിന് ശേഷം ബൈജുവില്‍ നിന്ന് ആര്‍ടിഒ രമണന്‍ വിശദീകരണം തേടി.

മോട്ടോര്‍ വാഹന നിയമപ്രകാരം ഇത് ലംഘനമായതിനാലാണ് കേസെടുത്തെതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.