ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എടുത്ത സെല്‍ഫി വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുന്നത്.
മെലോനി തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണമറിയിച്ചും വീഡിയോ ഷെയര്‍ ചെയ്തും രംഗത്തെത്തിയത്.
ഹായ് സുഹൃത്തുക്കളേ, മെലോഡിയില്‍ നിന്ന് എന്ന അടിക്കുറിപ്പോടെയാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനോടകം 5.5 മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കിയത്. ഈ ട്വീറ്റ് എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും, രണ്ട് ലോകനേതാക്കള്‍ വ്യക്തിപരമായി സൗഹൃദം പുലര്‍ത്തുന്നത് കാണുന്നതില്‍ വളരെ സന്തോഷം, വളരെക്കാലത്തിന് ശേഷം, മോദി വളരെ സന്തോഷവാനാണ് എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍.