CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 57 Seconds Ago
Breaking Now

തോക്കുകള്‍ സ്റ്റാര്‍മര്‍ക്ക് നേരെ തിരിച്ച് ഫരാഗ്; റിഫോം പ്രകടനപത്രിക വെയില്‍സില്‍ പുറത്തുവിടും; ലേബര്‍ ഭരണകൂടം രാജ്യത്ത് എങ്ങനെ പ്രതിഫലിക്കുമെന്ന് ചൂണ്ടിക്കാണിക്കാന്‍ നിഗല്‍ ഫരാഗ്; സ്റ്റാര്‍മര്‍ക്ക് നം.10 താക്കോല്‍ ലഭിച്ചാല്‍ സ്ഥിതി ഇതാകും

തെരഞ്ഞെടുപ്പില്‍ ലേബര്‍ എളുപ്പത്തില്‍ ജയിക്കുമെന്ന് ഫരാഗ് പലതവണ സമ്മതിച്ചിട്ടുണ്ട്

വെയില്‍സില്‍ റിഫോം പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തുവിട്ട് ലേബര്‍ ഭരണകൂടത്തിന് എതിരായ അക്രമം കടുപ്പിച്ച് നിഗല്‍ ഫരാഗ്. പൊതുജനങ്ങളെ കൈവിടുന്ന വെയില്‍സിലെ ലേബര്‍ ഭരണകൂടം ബ്രിട്ടനില്‍ അധികാരം ലഭിച്ചാല്‍ കീര്‍ സ്റ്റാര്‍മര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളുടെ മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് റിഫോം യുകെ ചൂണ്ടിക്കാണിക്കും. 

ജൂലൈ 4ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്ക് ഏഴ് സീറ്റ് നേടുമെന്ന് പ്രതീക്ഷിക്കുന്ന റിഫോം, ടോറികളുടെ ദേശീയ ലവോട്ട് വിഹിതം കാര്‍ന്നുതിന്നുമെന്നാണ് ആശങ്ക ഉയര്‍ത്തുന്നത്. കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരെ ഒരുവിധം ചാക്കിലാക്കിയ ശേഷം ഇനി കീര്‍ സ്റ്റാര്‍മറെ ലക്ഷ്യം വെച്ച് തങ്ങളാണ് 'പ്രതിപക്ഷമെന്ന' നിലപാട് ഊട്ടിയുറപ്പിക്കാനാണ് നീക്കം. Keir Starmer – News, Research and Analysis – The Conversation – page 1

തെരഞ്ഞെടുപ്പില്‍ ലേബര്‍ എളുപ്പത്തില്‍ ജയിക്കുമെന്ന് ഫരാഗ് പലതവണ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ റിഫോം എംപിമാരെ വോട്ടര്‍മാര്‍ തെരഞ്ഞെടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ബ്രക്‌സിറ്റ് അനുകൂലമായി വോട്ട് ചെയ്ത വെയില്‍സില്‍ വര്‍ക്കിംഗ് ക്ലാസ് വോട്ടര്‍മാരെ സ്വാധീനിച്ച് റിഫോം യുകെയുടെ നിലപാട് ഉറപ്പിക്കാനുള്ള അവസരം ബാക്കിയാണ്. 

പ്രത്യേകിച്ച് ഇത് വിശ്വസിച്ച് വോട്ട് ചെയ്ത ടോറികളും, സ്വന്തം നാട്ടിലെ ലേബര്‍ ഭരണവും ഇവര്‍ക്ക് അനുകൂല നിലപാടുകള്‍ ലഭ്യമാക്കിയിട്ടില്ല. ലേബര്‍ നാട്ടില്‍ ഭരിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് വ്യക്തമാക്കാനാണ് വെയില്‍സില്‍ വെച്ച് തങ്ങളുടെ പ്രകടനപത്രിക പുറത്തുവിടുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫരാഗ് വ്യക്തമാക്കി. ഇംഗ്ലണ്ടിനെ അപേക്ഷിച്ച് സ്‌കൂളുകളുടെ സ്ഥിതി മോശമാണ്, എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കൂടുതലാണ്, കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പമായിരുന്നു, വാഹന ഉടമകള്‍ക്കെതിരെ ക്യാമറ യുദ്ധം നടക്കുന്നു എന്നിവയെല്ലാം റിഫോം യുകെ ഉയര്‍ത്തിക്കാണിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.