CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 33 Seconds Ago
Breaking Now

പൊട്ടിപ്പൊളിഞ്ഞ് യുകെ റെന്റല്‍ മേഖല! ശരിപ്പെടുത്താനുള്ള അവസരം വിനിയോഗിക്കാതെ രാഷ്ട്രീയക്കാര്‍; തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലും വാടക മേഖലയെ കുറിച്ച് 'ഒരക്ഷരം' മിണ്ടുന്നില്ല; വാടക നിയന്ത്രണവും, കാരണമില്ലാതെ പുറത്താക്കുന്നതിന് എതിരെയും നടപടി വേണമെന്ന് ആവശ്യം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ശരാശരി ശമ്പള വര്‍ദ്ധനയ്ക്ക് മുകളിലാണ് യുകെയിലെ ശരാശരി വാടക നിരക്കുകള്‍ കുതിച്ചുയര്‍ന്നത്

ജൂലൈ 4ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കവെ വിവിധ രാഷ്ട്രീയ കക്ഷികള്‍ വോട്ടര്‍മാരെ ചാക്കിലാക്കാന്‍ ആവശ്യമായ വാഗ്ദാനങ്ങളുമായി ഓടി നടപ്പാണ്. എന്നാല്‍ ആരും തന്നെ രാജ്യത്ത് ഏറ്റവും കൂടുതലുള്ള ഒരു വിഭാഗത്തെ കണ്ടഭാവം പോലും നടിക്കുന്നില്ല. വാടകയ്ക്ക് താമസിക്കുന്ന ആളുകളെ മറന്ന പോലെയാണ് രാഷ്ട്രീയക്കാരുടെ നിലപാട്. 

ഈ പൊതുതെരഞ്ഞെടുപ്പില്‍ യുകെയുടെ തകര്‍ന്നുകിടക്കുന്ന വാടക സിസ്റ്റം ശരിപ്പെടുത്താനുള്ള സാധ്യത പോലും ആരും ഉപയോഗിക്കുന്നില്ലെന്ന് ഹൗസിംഗ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. വാടക പ്രതിസന്ധി നേരിടാന്‍ പാര്‍ട്ടി നേതാക്കള്‍ ശക്തമായ പരിഹാരവുമായി മുന്നോട്ട് വരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. How the rental crisis is threatening the UK's music scenes

ഇത് സംബന്ധിച്ച് ഋഷി സുനാകിനും, കീര്‍ സ്റ്റാര്‍മറിനും തുറന്ന കത്തും പുറത്തുവിട്ടു. സുപ്രധാനമായ ഓഫര്‍ മുന്നോട്ട് വെച്ച് ആയിരക്കണക്കിന് പേര്‍ ഭവനരഹിതരാകുന്നതും, ദാരിദ്ര്യവും, ചൂഷണവും നേരിടുന്നത് ഒഴിവാക്കണമെന്ന് വാടകക്കാരെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പുകള്‍ വ്യക്തമാക്കി. 

വാടക നിരക്കുകള്‍ 40% വരെ വര്‍ദ്ധിച്ചതോടെ പലരും വീടുകളില്‍ നിന്നും പുറത്താകുന്നതാണ് അവസ്ഥ. വാടക നിയന്ത്രണം, അകാരണമായി പുറത്താക്കുന്നതിന് സമ്പൂര്‍ണ്ണ നിരോധനം, സോഷ്യല്‍ ഹൗസിംഗില്‍ കൂടുതല്‍ നിക്ഷേപം എന്നിവ ഉറപ്പാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറാകണമെന്ന് ന്യൂ ഇക്കണോമിക്‌സ് ഫൗണ്ടേഷനും, ജനറേഷന്‍ റെന്റും ഉള്‍പ്പെടുന്ന സംഘടനകള്‍ വ്യക്തമാക്കി. 

സുപ്രധാന ഇടപെടല്‍ ഇല്ലാത്ത പക്ഷം നിലവിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ശരാശരി ശമ്പള വര്‍ദ്ധനയ്ക്ക് മുകളിലാണ് യുകെയിലെ ശരാശരി വാടക നിരക്കുകള്‍ കുതിച്ചുയര്‍ന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.