CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 33 Seconds Ago
Breaking Now

ടോറികളെ കാത്തിരിക്കുന്നത് ദുരന്തം! 256 സീറ്റുകളുടെ ഭൂരിപക്ഷത്തിലേക്ക് ലേബര്‍ വളരും; ഋഷി സുനാകിന്റെ ചങ്ക് തകര്‍ത്ത് പുതിയ സര്‍വ്വെ ഫലങ്ങള്‍; കീര്‍ സ്റ്റാര്‍മര്‍ അധികാരത്തിലെത്തുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 'ക്ഷീണിക്കും'

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ സംബന്ധിച്ച് ഈ സര്‍വ്വെകള്‍ ആശങ്കപ്പെടുത്തുന്നതാണ്

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് 256 സീറ്റിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും, ടോറികള്‍ ഏറ്റവും ദുരന്തസമാനമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുമെന്നും പുതിയ സര്‍വ്വെ. ഇപ്‌സോസ് എംആര്‍പി മോഡല്‍ പ്രകാരം നടത്തിയ സര്‍വ്വെയില്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിക്ക് 453 സീറ്റില്‍ വിജയിക്കാന്‍ കഴിയുമെന്നും, കണ്‍സര്‍വേറ്റീവുകള്‍ 115 സീറ്റില്‍ ഒതുങ്ങുമെന്നും കണക്കാക്കുന്നു. 

ഇത് യാഥാര്‍ത്ഥ്യമായാല്‍ ലേബര്‍ പാര്‍ട്ടിക്ക് 256 സീറ്റുകളുടെ ഭൂരിപക്ഷമുള്ള ചരിത്ര വിജയമാണ് കൈവരിക. യുദ്ധാനന്തരമുള്ള ഗവണ്‍മെന്റുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സ്റ്റാര്‍മര്‍ക്ക് ലഭിക്കുക. അതേസമയം കണ്‍സര്‍വേറ്റീവ് എംപിമാരുടെ എണ്ണം റെക്കോര്‍ഡ് താഴ്ച നേരിടുകയും ചെയ്യും. 

മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് അംഗങ്ങളായ ഗ്രാന്റ് ഷാപ്‌സ്, പെന്നി മോര്‍ഡന്റ്, ഗിലിയന്‍ കീഗന്‍, ജോണി മെര്‍സര്‍, ജേക്കബ് റീസ് മോഗ് എന്നിവര്‍ക്ക് സീറ്റുകള്‍ നഷ്ടമാകുമെന്നാണ് കരുതുന്നത്. സര്‍വ്വെയില്‍ ലേബര്‍ തങ്ങളുടെ 20 പോയിന്റ് ലീഡ് നിലനിര്‍ത്തുന്നു. Sir Keir Starmer

അതേസമയം ലിബറല്‍ ഡെമോക്രാറ്റുകള്‍ 38 സീറ്റിലും, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 15 സീറ്റിലും, ഗ്രീന്‍ പാര്‍ട്ടി, റിഫോം യുകെ എന്നിവര്‍ മൂന്ന് സീറ്റ് വീതവും നേടുമെന്നും സര്‍വ്വെ പ്രവചിക്കുന്നു. ക്ലാക്ടണില്‍ മത്സരിക്കുന്ന നിഗല്‍ ഫരാഗ് നേരത്തെയുള്ള വമ്പന്‍ ടോറി ഭൂരിപക്ഷം കവരുമെന്നാണ് പ്രവചനം. സ്വതന്ത്രനായി മത്സരിക്കുന്ന ജെറമി കോര്‍ബിനും തോല്‍ക്കും. 

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ സംബന്ധിച്ച് ഈ സര്‍വ്വെകള്‍ ആശങ്കപ്പെടുത്തുന്നതാണ്. കൂടുതല്‍ നികുതികള്‍ കുറയ്ക്കാമെന്ന വാഗ്ദാനമൊന്നും ഋഷി സുനാക് ആഗ്രഹിച്ച തോതിലുള്ള മുന്നേറ്റം നേടിക്കൊടുക്കുന്നില്ല. ലേബര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് തുടര്‍ച്ചയായി പ്രവചനം വരുന്നതും ടോറികള്‍ക്കിടയില്‍ നിരാശ പടര്‍ത്തുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.