CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 28 Minutes 37 Seconds Ago
Breaking Now

ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ സ്വയം നടത്താനുള്ള ഓഫറുമായി എന്‍എച്ച്എസ്; വീട്ടില്‍ ടെസ്റ്റ് ചെയ്യുന്നത് സ്‌ക്രീനിംഗ് നിരക്ക് ഉയര്‍ത്തുമെന്ന് കണ്ടെത്തല്‍; സെര്‍വിക്കല്‍ ക്യാന്‍സറിനെതിരെ പുതിയ നീക്കം

2008-ലാണ് ഇംഗ്ലണ്ടില്‍ എച്ച്പിവി വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നത്

ബ്രിട്ടനിലെ സ്ത്രീകളെ ബാധിക്കുന്ന പതിവ് ക്യാന്‍സര്‍ രോഗങ്ങളില്‍ 14-ാമത്തേതാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ഓരോ വര്‍ഷവും യുകെയില്‍ 3200 സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ പിടിപെടുകയും, 850 പേര്‍ മരണപ്പെടുകയും ചെയ്യുന്നുണ്ട്. ഈ അവസരത്തിലാണ് സെര്‍വിക്കല്‍ സ്‌ക്രീനിംഗ് ടെസ്റ്റ് മെച്ചപ്പെടുത്തി രോഗത്തിനെതിരെ നടപടിയെടുക്കാന്‍ എന്‍എച്ച്എസ് രംഗത്തെത്തുന്നത്. 

ഇതിന്റെ ഭാഗമായി സ്വയം വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന സെര്‍വിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ സ്ത്രീകള്‍ക്ക് ഓഫര്‍ ചെയ്യാനാണ് എന്‍എച്ച്എസ് തയ്യാറെടുക്കുന്നത്. വീടുകളില്‍ ചെയ്യുന്ന ഇത്തരം ടെസ്റ്റുകള്‍ എടുക്കാന്‍ കഴിയുന്നതോടെ പരിശോധിക്കുന്നവരുടെ എണ്ണവും ഉയരുന്നതായാണ് കണ്ടെത്തല്‍. Cancer: Women to trial 'do-it-at-home' kits for NHS

വീടുകളില്‍ സാമ്പിള്‍ എടുക്കാന്‍ സാധിച്ചാല്‍ വര്‍ഷത്തില്‍ ഏകദേശം 400,000 അധികം സ്ത്രീകള്‍ സെര്‍വിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാകുമെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. സ്‌ക്രീനിംഗും, വാക്‌സിനേഷനും വഴി 2040-ഓടെ സെര്‍വിക്കല്‍ ക്യാന്‍സറിനെ പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി അമാന്‍ഡ പ്രിച്ചാര്‍ഡിന്റെ പ്രഖ്യാപനം. 

2008-ലാണ് ഇംഗ്ലണ്ടില്‍ എച്ച്പിവി വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നത്. 2019 മുതല്‍ 13, 13 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും ഈ വാക്‌സിന്‍ നല്‍കുന്നുണ്ട്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കൂടുമ്പോള്‍ സെര്‍വിക്കല്‍ സ്‌ക്രീനിംഗ് നല്‍കാനാണ് എന്‍എച്ച്എസ് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നത്. വാക്‌സിനേഷന്‍ നേടിയാലും ഇത് തുടരാന്‍ എന്‍എച്ച്എസ് പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.