CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 36 Minutes 41 Seconds Ago
Breaking Now

കുറ്റപ്പെടുത്തല്‍ രേഖയുമായി ചാന്‍സലര്‍; വരാനിരിക്കുന്നത് നികുതി വര്‍ദ്ധനയുടെ നാളുകള്‍; പൊതുഖജനാവിന്റെ മോശം അവസ്ഥ ചൂണ്ടിക്കാണിച്ച് റേച്ചല്‍ റീവ്‌സ്; കമ്മിയുള്ളത് 20 ബില്ല്യണ്‍ പൗണ്ടിന്റെ വമ്പന്‍ കണക്ക്

പണം എവിടെ നിന്നും വരുമെന്ന് ഉറപ്പാക്കാതെ ടോറികള്‍ ഫണ്ടിംഗ് വാഗ്ദാനങ്ങള്‍ നല്‍കിയെന്നാണ് ചാന്‍സലര്‍ ആരോപിക്കുക

ബ്രിട്ടന്റെ പൊതുഖജനാവ് തകര്‍ന്ന് കിടക്കുന്നതായി വ്യക്തമാക്കി നികുതി വര്‍ദ്ധനവുകള്‍ക്ക് വഴിയൊരുക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ടോറികള്‍ വരുത്തിവെച്ച നാശനഷ്ടങ്ങള്‍ നികത്താന്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുമെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കുക. 

ട്രഷറിയുടെ ഖജനാവ് ദുരവസ്ഥയിലാണെന്ന് വെളിപ്പെടുത്താനാണ് റേച്ചല്‍ റീവ്‌സ് എംപിമാര്‍ക്ക് മുന്നില്‍ പ്രസംഗിക്കുക. 'കുറ്റപ്പെടുത്തല്‍ രേഖ' എന്ന പേരിലാണ് 20 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി രേഖപ്പെടുത്താന്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിക്കുക. UK sees new decisions, as PM Starmer holds his first Cabinet meeting

പണം എവിടെ നിന്നും വരുമെന്ന് ഉറപ്പാക്കാതെ ടോറികള്‍ ഫണ്ടിംഗ് വാഗ്ദാനങ്ങള്‍ നല്‍കിയെന്നാണ് ചാന്‍സലര്‍ ആരോപിക്കുക. 40 പുതിയ ഹോസ്പിറ്റലുകള്‍ ഉറപ്പ് നല്‍കിയതും, ലോവര്‍ തെയിംസ് ക്രോസിംഗ് പോലുള്ള റോഡ് പദ്ധതികള്‍ക്കും മുന്നോട്ട് പോകാനുള്ള തടസ്സമാണ് ലേബര്‍ ചാന്‍സലര്‍ സൃഷ്ടിക്കുക. 

പൊതുമേഖലാ ജീവനക്കാര്‍ക്ക് 10 ബില്ല്യണ്‍ പൗണ്ട് ചെലവില്‍ പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വര്‍ദ്ധനവുകള്‍ അനുവദിക്കാനുള്ള തയ്യാറെടിപ്പിലാണ് ചാന്‍സലര്‍. വാറ്റ്, ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവയിലൊന്നും വര്‍ദ്ധനവ് ഉണ്ടാകില്ലെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിട്ടുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.