CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 59 Minutes 26 Seconds Ago
Breaking Now

അര്‍ജുന്റെ മൃതദേഹം ലഭിച്ചെന്നത് വ്യാജ പ്രചാരണം

നദിയുടെ അടിയൊഴുക്കിന്റെ ശക്തിയും കുറഞ്ഞാല്‍ മാത്രമേ തിരച്ചില്‍ വീണ്ടും പുനരാരംഭിക്കാന്‍ കഴിയുകയുള്ളു.

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അര്‍ജുന്റെ മൃതദേഹം ലഭിച്ചു എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. അര്‍ജുന്റെ മൃതദേഹം എന്ന തരത്തില്‍ ഷിരൂരില്‍ നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ചിത്രം മറുഭാഗത്തെ മാടങ്കരി എന്ന ഗ്രാമത്തിലുള്ള സെന്നിഗൗഡ എന്ന സ്ത്രീയുടേതാണ്.

ഷിരൂരില്‍ നിന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍ വീട്ടിലേക്ക് തിരിച്ചെത്തി. ഇന്ന് വൈകുന്നേരം വീണ്ടും ഷിരൂരിലേക്ക് പോകും. ഷിരൂരില്‍ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നദിയുടെ അടിയൊഴുക്കിന്റെ ശക്തിയും കുറഞ്ഞാല്‍ മാത്രമേ തിരച്ചില്‍ വീണ്ടും പുനരാരംഭിക്കാന്‍ കഴിയുകയുള്ളു. അപകടമുണ്ടായ ജൂലൈ 16ന് തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജൂലൈ 16ന് പുലര്‍ച്ചെയാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്

 




കൂടുതല്‍വാര്‍ത്തകള്‍.