CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 40 Minutes 57 Seconds Ago
Breaking Now

തിരുവനന്തപുരത്ത് 4 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

രോഗം സ്ഥിരീകരിച്ച നാല് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

തിരുവനന്തപുരത്ത് നാല് പേര്‍്ക്ക് അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് നിരീക്ഷണം കര്‍ശനമാക്കാന്‍ ഒരുങ്ങി ആരോഗ്യവകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിള്‍ ഫലം ഇന്ന് കിട്ടിയേക്കും.

രോഗം സ്ഥിരീകരിച്ച നാല് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളാണ്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്.

രോഗബാധ ഉറവിടമെന്ന് കരുതുന്ന കാവിന്‍കുളത്തില്‍ കുളിച്ച കൂടുതല്‍ പേര്‍ക്ക് രോഗം പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് മുന്നില്‍ കാണുന്നുണ്ട്. ഛര്‍ദി, തലവേദന, കഴുത്തിന്റെ പിന്‍ഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം എന്നാണ് നിര്‍ദ്ദേശം.

 




കൂടുതല്‍വാര്‍ത്തകള്‍.