CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 47 Minutes 34 Seconds Ago
Breaking Now

രോഗിയെ പ്രതിയാക്കാന്‍ സ്വയം ഇടിച്ച് പരുക്കേല്‍പ്പിച്ച് ഇന്ത്യന്‍ വംശജനായ ജിപി; സര്‍ജറി ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ കാണിച്ച മണ്ടത്തരത്തിന് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; അഭിനയം കണ്ട് അമ്പരന്ന് രോഗി!

തനിക്ക് ഗുരുതര ബ്ലഡ് ക്യാന്‍സറാണെന്ന് വിശ്വസിപ്പിച്ച് രോഗിയെ മറ്റൊരു ജിപിയിലേക്ക് രജിസ്റ്റര്‍ ചെയ്യാനും ഡോക്ടര്‍ ശ്രമിച്ചു

രോഗി തന്നെ അക്രമിച്ചുവെന്ന് കാണിച്ച് ഇദ്ദേഹത്തെ സര്‍ജറി ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്വയം ഇടിച്ച് പരുക്കേല്‍പ്പിച്ച ജിപിക്ക് സസ്‌പെന്‍ഷന്‍. എസെക്‌സിലെ തെയിംസ് വ്യൂ മെഡിക്കല്‍ സെന്ററിലെ അപ്പോയിന്റ്‌മെന്റിനിടെയായിരുന്നു 58-കാരനായ ഡോ. ഗുര്‍കിറിത് കാല്‍കാട്ടിന്റെ നാടകം അരങ്ങേറിയത്. 

വാതില്‍ക്കലേക്ക് സ്വയം എറിയുകയും, നെഞ്ചിലിട്ട് ഇടിക്കുകയും ചെയ്താണ് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ രോഗിയെ പ്രതിയാക്കാന്‍ ശ്രമിച്ചത്. പോലീസിന് തെറ്റായ റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടിയായിരുന്നു ഈ മണ്ടത്തരം. ഡോക്ടറുടെ അഭിനയം കണ്ട് രോഗി കസേരയില്‍ ഞെട്ടലോടെ ഇരിക്കുമ്പോള്‍ 'എന്നെ അടിക്കല്ലേ. ഇത് അക്രമമാണ്, നിങ്ങള്‍ എന്നെ അക്രമിക്കുകയാണ്' എന്ന് വിളിച്ച് പറഞ്ഞ് സഹായത്തിനായി പാനിക് ബട്ടണ്‍ അമര്‍ത്തുകയാണ് ചെയ്തത്. Family GP beat himself up to frame patient he wanted taken off the books

സ്ഥലത്തെത്തിയ പോലീസ് ഓഫീസര്‍മാര്‍ നിരപരാധിയായ രോഗിയെ കൈവിലങ്ങ് അണിയിച്ചാണ് വീട്ടിലെത്തിച്ചത്. എന്നാല്‍ പ്രോസിക്യൂഷനുമായി മുന്നോട്ട് പോകാന്‍ കാല്‍കാട്ട് തയ്യാറാകാതെ വന്നതോടെ അന്വേഷണം അവസാനിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുള്ള രോഗിയെ തന്റെ സര്‍ജറിയില്‍ നിന്നും ഒഴിവാക്കി കിട്ടാനായിരുന്നു ഡോക്ടര്‍ ശ്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

തനിക്ക് ഗുരുതര ബ്ലഡ് ക്യാന്‍സറാണെന്ന് വിശ്വസിപ്പിച്ച് രോഗിയെ മറ്റൊരു ജിപിയിലേക്ക് രജിസ്റ്റര്‍ ചെയ്യാനും ഡോക്ടര്‍ ശ്രമിച്ചു. സ്വന്തം പോക്കറ്റില്‍ നിന്നും 40,000 പൗണ്ടിലേറെ നല്‍കി റിഹാബിലിറ്റേഷന്‍ ചികിത്സയ്ക്കും സഹായം നല്‍കി. എന്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്ന് വിശദീകരിക്കാന്‍ കാല്‍കാട്ടിന് സാധിച്ചില്ല. 

മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസില്‍ ഡോ. കാല്‍കാട്ട് നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കണ്ടെത്തിയാണ് 12 മാസത്തേക്ക് മെഡിക്കല്‍ പ്രാക്ടീസില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.