CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 48 Minutes 20 Seconds Ago
Breaking Now

അശാന്തിയുടെ ബ്രിട്ടന്‍! ബ്രിസ്‌റ്റോളില്‍ 25-കാരനായ കറുത്ത എന്‍എച്ച്എസ് ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തിയത് മനഃപ്പൂര്‍വ്വം; ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് അക്രമത്തില്‍ പരുക്കേറ്റ് നിലത്ത് കിടക്കുമ്പോള്‍ വംശീയത നിറഞ്ഞ അസഭ്യം വിളിച്ച് അക്രമികള്‍ മുങ്ങി

പ്രതി ജെയിംസ് വാഹനം ഇടിച്ച് മുങ്ങുന്നത് സംബന്ധിച്ചും, ഇതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ഇന്റര്‍നെറ്റില്‍ തിരഞ്ഞു

ബ്രിട്ടനില്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വംശജന് വംശവെറിയന്‍മാരായ കുട്ടികളുടെ കൈകളില്‍ നിന്നും ദാരുണാന്ത്യം ഏറ്റുവാങ്ങേണ്ടി വന്നത്. ഇത് പുതിയ സംഭവം എന്ന നിലയില്‍ ചിന്തിക്കേണ്ടെന്നാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്ന ഒരു കേസിലെ വിചാരണ വ്യക്തമാക്കുന്നത്. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങിയ എന്‍എച്ച്എസ് ജീവനക്കാരനെ മനഃപ്പൂര്‍വ്വം കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 

പരുക്കേറ്റ് നിലത്ത് വീണ് കിടന്ന 25-കാരനായ കാറ്റുന്‍ഗുവാ ജിതെന്തെരോയെ മാസ്‌ക് അണിഞ്ഞ അക്രമിക്കൂട്ടം വംശവെറി നിറഞ്ഞ അസഭ്യങ്ങള്‍ വിളിച്ച് സ്ഥലംവിടുകയായിരുന്നുവെന്ന് കോടതിയില്‍ വ്യക്തമാക്കി. 

Bristol NHS worker 'deliberately' targeted in hit and run - court - BBC Newsവീട്ടിലേക്ക് മടങ്ങുകയായിരുന്ന എന്‍എച്ച്എസ് ജീവനക്കാരന്‍ നടപ്പാതയിലൂടെ നടന്ന് പോകവെയാണ് അക്രമികള്‍ ഇവിടേക്ക് കാറിടിച്ച് കയറ്റിയത്. 2020 ജൂലൈ 22നായിരുന്നു ബ്രിസ്‌റ്റോളിലെ സൗത്ത്മീഡ് ആശുപത്രിക്ക് സമീപം 25-കാരനായ ജിതെന്തെരോയെ ഇടിച്ച് വീഴ്ത്തിയത്. പരുക്കേറ്റ് നിലത്ത് കിടക്കുമ്പോള്‍ രണ്ട് പേര്‍ തന്നെ വംശീയ അസഭ്യം വിളിച്ച് സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടതായി ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ ഇദ്ദേഹം വ്യക്തമാക്കി. Bristol NHS worker 'deliberately' targeted in hit and run - court

26-കാരന്‍ ഫിലിപ്പ് ആഡംസ്, 22-കാരന്‍ പാട്രിക്ക് ജെയിംസ്, 22-കാരന്‍ ജോര്‍ദാന്‍ മക്കാര്‍ത്തി, 51-കാരന്‍ ഡാനിയേല്‍ വെയറാര്‍ട്ട് എന്നിവരാണ് ഈ എന്‍എച്ച്എസ് ജീവനക്കാരനെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതായി ആരോപണം നേരിടുന്നത്. കാര്‍ ഇടിച്ച് വീഴ്ത്തിയ ജിതെന്തെരോയ്ക്ക് മുഖത്തിന് ഉള്‍പ്പെടെ ഗുരുതരമായ പരുക്കുകളാണ് ഏറ്റതെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിച്ചു. പ്രതികള്‍ സഹായിക്കാന്‍ നില്‍ക്കാതെ അസഭ്യം വിളിച്ച് ഓടിക്കളഞ്ഞത് തങ്ങളെ തിരിച്ചറിയതരുതെന്ന ഉദ്ദേശത്തിലാണെന്നും വാദമുണ്ട്.

സംഭവത്തിന് ശേഷം പ്രതി ജെയിംസ് വാഹനം ഇടിച്ച് മുങ്ങുന്നത് സംബന്ധിച്ചും, ഇതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി കോടതി വിചാരണയില്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.