CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 3 Seconds Ago
Breaking Now

കളക്ഷനില്‍ ഞെട്ടിച്ച് ആസിഫ് അലി ചിത്രം കിഷ്‌കിന്ധാ കാണ്ഡം

കളക്ഷനില്‍ ഓരോ ദിവസവും ഞെട്ടിക്കുകയാണ് ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡം. ചിത്രത്തിന്റെ ആദ്യ ദിനം 45 ലക്ഷം കളക്ഷന്‍ നേടിയ ചിത്രം ഇപ്പോള്‍ കോടികളിലാണ് എത്തി നില്‍ക്കുന്നത്. പ്രേക്ഷകരെ ഒന്നാകെ പരിപൂര്‍ണമായി തൃപ്തിപ്പെടുത്തിയ സിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റിയും ഇതിനോടകം തന്നെ കിട്ടിക്കഴിഞ്ഞിട്ടുമുണ്ട്.

ഓണം റിലീസായി സെപ്റ്റംബര്‍ 12ന് ആണ് കിഷ്‌കിന്ധാ കാണ്ഡം റിലീസ് ചെയ്തത്. മുന്‍വിധികളെ മാറ്റി മറിച്ചുള്ള പ്രകടനമാണ് ചിത്രം ആദ്യദിനം മുതല്‍ കാഴ്ചവച്ചത്. ചിത്രം ഓരോ ദിവസം കഴിയുമ്പോഴും മികച്ച രീതിയില്‍ മുന്നേറുകയാണ്. പ്രേക്ഷക- നിരൂപക പ്രശംസകള്‍ക്ക് ഒപ്പം തന്നെ ബോക്‌സ് ഓഫീസിലും വലിയ മുന്നേറ്റമാണ് ഓരോ ദിവസവും കിഷ്‌കിന്ധാ കാണ്ഡം കാഴ്ചവയ്ക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ദിനം നാല്പത്തി അഞ്ച് ലക്ഷം രൂപയായിരുന്നു കിഷ്‌കിന്ധാ കാണ്ഡം നേടിയത്. അറുപത്തി അഞ്ച് ലക്ഷം രണ്ടാം ദിന കളക്ഷനില്‍ ലഭിച്ചു. മൂന്നാം ദിനം 1.35 കോടിയും നാലാം ദിനത്തില്‍ രണ്ട് കോടിയും അടുപ്പിച്ച് ചിത്രം നേടിയിരുന്നു. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ ബോക്‌സ് ഓഫീസില്‍ കണക്ക് പുറത്ത് വരുമ്പോള്‍ റിലീസ് ചെയ്ത് അഞ്ച് ദിവസത്തെ കണക്ക് പ്രകാരം ഏഴ് കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും കിഷ്‌കിന്ധാ കാണ്ഡം നേടിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.