സിന്ദൂരമണിഞ്ഞ് നിറവയറുമായി നില്‍ക്കുന്ന നടി അനുശ്രീയുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍. ക്യാപ്ഷന്‍ ഒന്നുമില്ലാതെ എത്തിയ അനുശ്രീയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മാത്രമല്ല, കമന്റ് ബോക്സ് താരം ഓഫ് ചെയ്തിരിക്കുകയാണ്.
പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണിതെന്ന് വ്യക്തമാക്കാനായി 'ഷൂട്ട് ടൈം' എന്ന ടാഗും ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. #love #specialmoments #special #workmode #shoottime തുടങ്ങിയ ടാഗുകളോടെയാണ് അനുശ്രീ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
അനുശ്രീയുടെ അടുത്ത സുഹൃത്തായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് പിങ്കി വിശാല്‍ ആണ് മേക്കപ്പ് ചെയ്തിട്ടുള്ളത്. മിറര്‍ സെല്‍ഫിയായി തന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് അനുശ്രീ. പിന്നില്‍, ഷൂട്ടിംഗ് സെറ്റിലെ ലൈറ്റും കാണാം. താര എന്ന ചിത്രമാണ് അനുശ്രീയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.