CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 29 Minutes 18 Seconds Ago
Breaking Now

ഒ ഐ സി സി (യു കെ) ഇപ്‌സ്വിച് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനചാരണം സംഘടിപ്പിച്ചു

ഇപ്‌സ്വിച്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ഒ ഐ സി സി (യു കെ) ഇപ്‌സ്വിച് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 

വിപുലമായ പരിപാടികളോടെ ആചരിച്ചു. ഒ ഐ സി സി (യു കെ) ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ് ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ജിജോ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിഷ ജിനീഷ് സ്വാഗതം ആശംസിച്ചു.

 

മഹാത്മാഗാന്ധിയുടെ ഛായചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. മധുര വിതരണവും സംഘടിപ്പിച്ചു. സമാധാനത്തിനു വേണ്ടി എന്നും നിലനിന്ന മഹാത്മാഗാന്ധിയെ ഇന്നത്തെ ലോക നേതാക്കള്‍ മാതൃകയാക്കിയാല്‍ ലോകത്ത് ശാശ്വത സമാധാനം ഉണ്ടാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

 

യൂണിറ്റ് ജനറല്‍ സെക്രട്ടറി അഡ്വ. സി പി സൈജേഷ്, ജോണ്‍സണ്‍ സിറിയക്ക്, മോബിഷ്, മാര്‍ട്ടിന്‍,നിഷാ ജയരാജ്, ജിനീഷ് ലൂക്ക എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

 

ജനുവരി 4 ന് ഇപ്‌സ്വിച്ചില്‍ നടക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ജന്മദിനവും ക്രിസ്തുമസ് - പുതുവത്സരാഘോഷവും വന്‍ വിജയമാക്കുവാന്‍ യോഗം തീരുമാനിച്ചു. ചടങ്ങില്‍ ശങ്കര്‍ നന്ദി അറിയിച്ചു.

 

റോമി കുര്യാക്കോസ് 




കൂടുതല്‍വാര്‍ത്തകള്‍.