CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 32 Seconds Ago
Breaking Now

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആന്തരിക സൗഖ്യ ധ്യാനം' നവം: 24 മുതല്‍; ഫാ.ജോസഫ് മുക്കാട്ടും സി.ആന്‍ മരിയായും നേതൃത്വം നല്‍കും

കേംബ്രിഡ്ജ്::ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി വാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' കേംബ്രിഡ്ജില്‍ വെച്ച് നടത്തപ്പെടുന്നു. നവംബര്‍ മാസം 24 മുതല്‍ 26 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാവും ത്രിദിന ആന്തരിക സൗഖ്യ ധ്യാനം നയിക്കുക.  രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെയാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

'അവിടുന്ന് ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീര്‍ത്തനം147:3)

ആന്തരികമായിട്ടുണ്ടായിട്ടുള്ള വേദനകളും മുറിവുകളും, ചിന്താധാരകളിലേക്ക് ഉണര്‍ത്തുവാനും, ഉള്ളം തുറന്നു പ്രാര്‍ത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ പേരുകള്‍ രജിസ്റ്ററുചെയ്തു സീറ്റുകള്‍ ഉറപ്പാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

മനസ്സില്‍ തളം കെട്ടിക്കിടക്കുന്ന ജീര്‍ണ്ണതയില്‍ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും , വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമര്‍പ്പിച്ച് സൗഖ്യപ്പെടുവാനും ഒരുക്കുന്ന ധ്യാന ശുശ്രുഷയിലേക്ക്  കോര്‍ഡിനേറ്റര്‍മാരായ മനോജ് തയ്യില്‍, മാത്തച്ചന്‍ വിളങ്ങാടന്‍ എന്നിവര്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.

For Contact : Manoj Thayyil 07848808550,  Mathachan Vilangadan : 07915602258

 Venue: CALRET CENTRE, BUCKDEN TOWERS, HIGH STREET, BUCKDEN, SAINT NEOTS, CAMBRIDGE, PE14 5TA

Registration Link: https ://forms .gle/NgLJ45X3oyVjZ5YA

അപ്പച്ചന്‍ കണ്ണന്‍ചിറ




കൂടുതല്‍വാര്‍ത്തകള്‍.