CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 39 Seconds Ago
Breaking Now

സായ് പല്ലവിയുടെ പഴയ വീഡിയോ കുത്തിപൊക്കി ; സൈന്യത്തിനെതിരായ പരാമര്‍ശം വിവാദത്തില്‍

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് സായ് പല്ലവി പഴയൊരു ഒരു അഭിമുഖത്തില്‍ പങ്കുവച്ച അഭിപ്രായമാണിപ്പോള്‍ വലിയ വിവാദത്തിലായിരിക്കുന്നത്. വിരാടപര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് 2020 ല്‍ നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെ ചൊല്ലി സായ്പല്ലവിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വലിയ ആക്രമണം നടക്കുകയാണ്. ഈ പഴയ  വീഡിയോ ഇപ്പോള്‍ ആരോ വീണ്ടും പങ്കുവെക്കുകയായിരുന്നു. അത് ക്ഷണത്തില്‍ വൈറലായതോടയാണ് അവര്‍ക്കതിരേ വിമര്‍ശനവും ആക്ഷേപവുമായി ആളുകള്‍ എത്തിയത്.

നക്സലുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു പരാമശം. ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമാണ് അഭിമുഖത്തില്‍ സായ്പല്ലവി പറഞ്ഞത്. ഏതുതരത്തിലുള്ള അക്രമവും തന്നെ സംബന്ധിച്ച് ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും സായ് പല്ലവി പറഞ്ഞു.

സായ് പല്ലവിയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാത്താവരാണ് വിമര്‍ശനവുമായി വരുന്നതെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള പാകിസ്താന്റെ കാഴ്ചപ്പാടിനെക്കുറിച്ചാണ് നടി പറഞ്ഞതെന്നും അതിനെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. ഇതേ സിനിമയുടെ പ്രമോഷനിടെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്നും സായ്പല്ലവി പറഞ്ഞത് നേരത്തേ ചര്‍ച്ചയായിരുന്നു. ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞുനില്‍ക്കുന്ന കുടുംബത്തിലല്ലെന്നും ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ലെന്നും സായ് പല്ലവി അന്ന് പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.