നികുതി വര്‍ദ്ധിപ്പിക്കുന്ന ബജറ്റ് ഒട്ടും എളുപ്പമുള്ളതല്ലെന്ന് സമ്മതിച്ച് റേച്ചല്‍ റീവ്‌സ്. എന്നിരുന്നാലും സമ്പദ് വ്യവസ്ഥയ്ക്ക് 'കിക്ക്സ്റ്റാര്‍ട്ട്' നല്‍കാന്‍ ഇത് അനിവാര്യമാണെന്ന നിലയിലാണ് ചാന്‍സലറുടെ നിലപാട്.
നികുതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള കര്‍ശന നിലപാടുകള്‍ സ്വീകരിക്കാന്‍ താന്‍ നിര്‍ബന്ധിതമായതാണെന്ന് ചാന്‍സലര്‍ അവകാശപ്പെട്ടു. ഈ നികുതി വഴി ലഭിക്കുന്ന പണം ഉപയോഗിച്ച് ബ്രിട്ടന്റെ തകരുന്ന ആശുപത്രികളും, സ്‌കൂളും, റോഡും ശരിയാക്കുമെന്നാണ് റീവ്‌സിന്റെ വാദം.
ലേബറിന്റെ ഹാലോവീന്‍ ബജറ്റ് ഏകദേശം 35 ബില്ല്യണ്‍ പൗണ്ട് നികുതി വര്‍ദ്ധന സംഭാവന നല്‍കുമെന്നാണ് കരുതുന്നത്. എംപ്ലോയറുടെ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍സ് മാത്രം 20 ബില്ല്യണ്‍ പൗണ്ട് വര്‍ദ്ധിക്കുമെന്നാണ് സൂചന. എന്നാല്‍ ഇത് ജോലികള്‍ക്ക് മേലുള്ള നികുതിയായി മാറുമെന്നാണ് വിലയിരുത്തല്‍.
'ഈ ബജറ്റില്‍ എനിക്ക് കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും എളുപ്പമല്ല, മാറ്റത്തിനായി കരയുന്ന രാജ്യത്ത് ഉടനീളമുള്ള കഠിനാധ്വാനം ചെയ്യുന്ന കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത്', ചാന്‍സലര്‍ അവകാശപ്പെട്ടു.