തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യന്‍. തമിഴ്‌നാട്ടില്‍ നിന്ന് വേട്ടയ്യന്‍ 200 കോടിയില്‍ അധികം നേടിയിരുന്നു. കേരളത്തിലും മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് വേട്ടയ്യന്‍ 16.85 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്.
ലൈക്ക പ്രൊഡക്ഷന്‍സാണ് വേട്ടയ്യന്‍ എന്ന ചിത്രം നിര്‍മിച്ചത്. കമ്പനി രജനികാന്തിനെ നായകനായി നിര്‍മിച്ച ചിത്രങ്ങളുടെ നഷ്ടം നികത്താന്‍ സാധിക്കും വിധം വേട്ടയ്യന് ആഗോളതലത്തില്‍ വന്‍ തുക ആകെ കളക്ഷനായി നേടാന്‍ കഴിഞ്ഞിട്ടില്ല അതിനാല്‍ രജനികാന്ത് എന്തായാലും നഷ്ടപരിഹാരം തങ്ങള്‍ക്ക് നല്‍കണമെന്ന് ലൈക്ക പ്രൊഡക്ഷന്‍സ് തമിഴ് താരത്തിനോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ രജനികാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.