CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 12 Minutes 35 Seconds Ago
Breaking Now

വിജയ് സൂപ്പര്‍ കൂള്‍ മനുഷ്യന്‍ എന്ന് മമിത

വിജയ് സൂപ്പര്‍ കൂള്‍ മനുഷ്യന്‍ ആണെന്ന് നടി മമിത. വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയില്‍ ആദ്യം മുതലേ വന്‍ ഹൈപ്പ് കിട്ടിയ 'ജന നായകന്‍'. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തില്‍ വിജയ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു മമിത.

'കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്. ഒരു നല്ല കേള്‍വിക്കാരന്‍ ആണ് വിജയ് സാര്‍. ഞാന്‍ എപ്പോഴും എന്തെങ്കിലും ഒക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹം അതെല്ലാം മൂളി കൊണ്ട് കേട്ടുകൊണ്ടിരിക്കും. അത് കഴിഞ്ഞായിരിക്കും എനിക്ക് ബോധം വരുന്നത് ഇങ്ങനെ ഒന്നും പറയാന്‍ പാടില്ലല്ലോ എന്നോര്‍ത്ത്. ഒരു സൂപ്പര്‍ കൂള്‍ മനുഷ്യന്‍ ആണ് അദ്ദേഹം' എന്നാണ് മമിത പറഞ്ഞത്.

2026 ജനുവരി 9 ന് ആണ് 'ജന നായകന്‍' തിയറ്ററില്‍ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെ?ഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയ മണി തുടങ്ങിയവര്‍ അണിനിരക്കും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.