മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപനം തൊട്ടേ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചതാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊളംബോയാണ്. അടുത്തിടെ മോഹന്‍ലാല്‍ കൊളംബോയില്‍ ഷൂട്ടിംഗിനെത്തിയിരുന്നു. ശ്രീലങ്കയില്‍ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ സിനിമയുടെ പേര് വെളിപ്പെടുത്തിരിക്കുകയാണ്.
പാട്രിയോട്ട് എന്നാണ് സിനിമയുടെ പേര് എന്നാണ് മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മഹേഷ് നാരായണനാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് പാട്രിയോട്ടില്‍ നായികയായി എത്തുന്നത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും പാട്രിയോട്ടിലുണ്ടാകും