CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 5 Minutes 11 Seconds Ago
Breaking Now

14 വര്‍ഷത്തിന് ശേഷമുള്ള ലേബറിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ 40 ബില്യണ്‍ പൗണ്ടിന്റെ ടാക്‌സ് വര്‍ദ്ധന, നാഷണല്‍ വേജ് ഉയര്‍ത്തി ; പ്രധാന പ്രഖ്യാപനങ്ങളിങ്ങനെ

ലേബര്‍ സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നിര്‍ണ്ണായക പ്രഖ്യാപനങ്ങളാണ് നടത്തിയത്. മാറ്റത്തിന് വോട്ട് ചെയ്ത് ജനം ലേബറിനെ അധികാരത്തിലെത്തിച്ചെന്ന് അവര്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നിക്ഷേപം, നിക്ഷേപം, നിക്ഷേപം എന്നതില്‍ ഊന്നല്‍ നല്‍കുമെന്നും അവര്‍ എടുത്തു പറഞ്ഞു.

ബജറ്റില്‍ 40 ബില്യണ്‍ പൗണ്ടിന്റെ ടാക്‌സ് വര്‍ദ്ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ വഷളായതെന്നും സാമ്പത്തിക അടിത്തറയ്ക്കായി കടുത്ത പ്രഖ്യാപനങ്ങള്‍ വേണ്ടിവന്നെന്നുമാണ് റേച്ചല്‍ റീവ് പ്രസംഗത്തില്‍ വ്യക്തമാക്കുന്നത്.

 

തൊഴിലുടമകള്‍ ദേശീയ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനായി ഏപ്രില്‍ മുതല്‍ 1.2 ശതമാനം മുതല്‍ 15 ശതമാനം വരെ അധികം നല്‍കണം. ഇതു സര്‍ക്കാരിന് പ്രതിവര്‍ഷം 25 ബില്യണ്‍ പൗണ്ട് നേടി നല്‍കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വ്യക്തമാക്കി.

കെയറര്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചു.

നാഷണല്‍ ഇന്‍ഷുറന്‍സും ഇന്‍കം ടാക്‌സിന്റെയും പരിധി മരവിപ്പിച്ചത് 2028ന് അപ്പുറത്തേക്ക് ഉണ്ടാകില്ല

ക്യാപിറ്റല്‍ ഗെയ്ന്‍സ് ടാക്‌സ് കൂട്ടി. വീടുവില്‍പ്പനയെ ബാധിക്കും.

അടുത്ത വര്‍ഷം മുതല്‍ ഇന്ധന തീരുവ മരവിപ്പിക്കുമെന്നും ചാന്‍സലര്‍ പ്രഖ്യാപിച്ചു.

 

പ്രതിരോധ മന്ത്രാലയത്തിന് 2.9 ബില്യണ്‍ പൗണ്ട് കൂടി നല്‍കുമെന്ന് റീവ്‌സ് പറയുന്നു. യുക്രെയ്‌നെ സഹായിക്കാനായി പ്രതിവര്‍ഷം മൂന്നു ബില്യണ്‍ പൗണ്ടും പ്രഖ്യാപിച്ചു.

2028-29 മുതല്‍, പണപ്പെരുപ്പത്തിന് അനുസൃതമായി വ്യക്തിഗത നികുതി പരിധികള്‍ ഉയര്‍ത്തും, അവര്‍ പറയുന്നു.

സ്വകാര്യ സ്‌കൂള്‍ ഫീസുകള്‍ക്ക് വാറ്റ് ഏര്‍പ്പെടുത്തും

 

ഓയില്‍, ഗാസ് ലാഭത്തിന്റെ വിന്‍ഡ് ഫാള്‍ ടാക്‌സ് 38 ശതമാനമായി ഉയര്‍ത്തും. 29 ശതമാനത്തിന്റെ നിക്ഷേപ അലവന്‍സ് ഒഴിവാക്കും.

 

സെക്കന്റ് ഹോമുകള്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് സര്‍ചാര്‍ജ് നാളെ മുതല്‍ 2% മുതല്‍ 5% വരെ വര്‍ദ്ധിപ്പിക്കും

 

2025 ഏപ്രില്‍ മുതല്‍ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് നിരക്കുകള്‍ 32% ആയി ഉയര്‍ത്തുമെന്നും 2026 ഏപ്രില്‍ മുതല്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും റീവ്‌സ് പറഞ്ഞു.

പെന്‍ഷനിലും ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വരും.

 

പബ്ബുകളിലെ ഡ്രോട്ട് ആല്‍ക്കഹോളിന് നികുതി 1.7 ശതമാനം കുറച്ചു.

മിനിമം വരുമാനം മണിക്കൂറില്‍ 12.21 പൗണ്ടാക്കി.

നോണ്‍-ഡോം ടാക്‌സ് സംവിധാനം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍

 

ഭവന പദ്ധതിയ്ക്കായി അഞ്ച് ബില്യണ്‍ പൗണ്ട് നിക്ഷേപിക്കും

ആല്‍ക്കഹോള്‍ ഡ്യൂട്ടി കുറക്കും

ഇലക്ട്രിക് വെഹിക്കിളിനുള്ള ഇന്‍സന്റീവ് തുടരും

 

ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി മരവിപ്പിക്കുന്നത് 2030 വരെ തുടരും

ചെറുകിട ബിസിനസ്സുകളെ സഹായിക്കാന്‍ തൊഴില്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചു 

എംപ്ലോയ്മെന്റ് അലവന്‍സ് 5,000 പൗണ്ടില്‍ നിന്ന് 10,500 പൗണ്ടായി വര്‍ദ്ധിക്കും, അതായത് 865,000 തൊഴിലുടമകള്‍ക്ക് അടുത്ത വര്‍ഷം ദേശീയ ഇന്‍ഷുറന്‍സ് നല്‍കേണ്ടിവരില്ല.

 

തൊഴിലുടമകളുടെ ദേശീയ ഇന്‍ഷുറന്‍സ് സംഭാവനകള്‍ 13.8% ല്‍ നിന്ന് 15% ആയി ഉയരുമെന്ന് റീവ്‌സ് പ്രഖ്യാപിച്ചു.

 

കൂടാതെ, തൊഴിലാളികളുടെ വരുമാനത്തില്‍ ബിസിനസ്സുകള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് അടയ്ക്കാന്‍ തുടങ്ങുന്ന പരിധി 9,100 പൗണ്ടില്‍ നിന്ന് ക്ഷ5,000 ആയി കുറയ്ക്കും.

ആരോഗ്യ മേഖലയ്ക്ക് 22.6 ബില്യണ്‍ പ്രഖ്യാപിച്ചു




കൂടുതല്‍വാര്‍ത്തകള്‍.