ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നാലാം ചിത്രം 'ഇഡ്ലി കടൈ' റിലീസിന് ഒരുങ്ങുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ 10ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. നിത്യ മേനോന്‍ ആണ് ചിത്രത്തില്‍ നായിക. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഒരു ഇഡ്ലി കടയിലേക്ക് നടക്കുന്ന ധനുഷ് കഥാപാത്രത്തിന്റെ ചിത്രീകരണമാണ് റിലീസ് ഡേറ്റ് പ്രഖ്യാപന പോസ്റ്ററില്‍ ഉള്ളത്. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ഇഡ്ലി കടൈ നിര്‍മ്മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണിത്. ജിവി പ്രകാശ് കുമാറാണ് സംഗീതം.