CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 41 Minutes 10 Seconds Ago
Breaking Now

എന്‍എച്ച്എസ് 2, 3 പേബാന്‍ഡുകളിലെ ജോലികള്‍ക്ക് താല്‍ക്കാലിക ജീവനക്കാര്‍ വേണ്ട; നിയന്ത്രണം പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി; എന്‍എച്ച്എസ് ജീവനക്കാര്‍ രാജിവെച്ചതിന് പിന്നാലെ ഏജന്‍സി മുഖേന ജോലിക്ക് എത്തുന്നതും തടയും; നികുതിദായകന്റെ പോക്കറ്റടിക്കുന്ന പണിക്ക് തട!

താല്‍ക്കാലിക ജീവനക്കാരുടെ പേരില്‍ എന്‍എച്ച്എസില്‍ നിന്നും ഏജന്‍സികള്‍ പ്രതിവര്‍ഷം കൈക്കലാക്കുന്നത് 3 ബില്ല്യണ്‍ പൗണ്ടാണ്

എന്‍എച്ച്എസില്‍ താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കുന്നതിന് വിലക്കുകള്‍ ഏര്‍പ്പെടുത്തി ഹെല്‍ത്ത് സെക്രട്ടറി. എന്‍എച്ച്എസ് പേബാന്‍ഡ് 2, 3 എന്നിവയിലേക്ക് താല്‍ക്കാലിക ജോലിക്കാരെ നിയോഗിക്കുന്നതിനാണ് വിലക്ക്. ഇതോടെ ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്, ഡൊമസ്റ്റിക് സപ്പോര്‍ട്ട് വര്‍ക്കര്‍ തുടങ്ങിയ ജോലികള്‍ക്ക് താല്‍ക്കാലിക ഏജന്‍സി ജോലിക്കാരെ നിയോഗിക്കാന്‍ കഴിയില്ല. 

താല്‍ക്കാലിക ജീവനക്കാരുടെ പേരില്‍ എന്‍എച്ച്എസില്‍ നിന്നും ഏജന്‍സികള്‍ പ്രതിവര്‍ഷം കൈക്കലാക്കുന്നത് 3 ബില്ല്യണ്‍ പൗണ്ടാണ്. ഒരു ഷിഫ്റ്റിന് നഴ്‌സുമാര്‍ക്ക് 2000 പൗണ്ട് വരെ നല്‍കാന്‍ ആശുപത്രികള്‍ നിര്‍ബന്ധിതമാകുന്നതായി ഹെല്‍ത്ത് സെക്രട്ടരി വെസ് സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു. എന്‍എച്ച്എസിലെ സ്ഥിരജോലിയില്‍ നിന്നും ജോലിക്കാരെ കൂടുതല്‍ പണം നല്‍കാമെന്ന പേരില്‍ കവര്‍ന്ന് ജീവനക്കാരുടെ ക്ഷാമം സൃഷ്ടിക്കുന്നതും ഏജന്‍സികളാണെന്ന് അദ്ദേഹം ആരോപിക്കുന്നു. 24 hours in A&E isn’t just a TV show, it’s a reality for millions but I’m  determined to save our NHS

എന്നാല്‍ ഏജന്‍സികള്‍ ഇതേ ജീവനക്കാരെ തിരികെ ജോലിക്കായി എത്തിക്കുമ്പോള്‍ നിരക്കുകള്‍ കുതിച്ചുയരും. ഇത് നികുതിദായകരുടെ പോക്കറ്റ് കാലിയാക്കുന്ന പരിപാടിയാണെന്നാണ് കണക്കാക്കുന്നത്. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം എന്‍ട്രി ലെവല്‍ ജോലികളില്‍ ഏജന്‍സികളില്‍ നിന്നും താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിക്കുന്നതിന് നിരോധനം നിലവില്‍ വരും. 

ഇതിന് പുറമെ എന്‍എച്ച്എസ് ജീവനക്കാര്‍ രാജിവെച്ച് തൊട്ടുപിന്നാലെ ഏജന്‍സി വഴി ജോലിയില്‍ മടങ്ങിയെത്തുന്നതിനും തടയിടും. ഈ നീക്കം വലിയ തോതില്‍ പണം ലാഭിക്കാനും, പരിചരണം മെച്ചപ്പെടുത്താനും, രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിശ്വസിക്കുന്നു. ഏജന്‍സി ജീവനക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതോടെ ക്ലിനിക്കല്‍ അപകടങ്ങള്‍ കുറയ്ക്കാനും കഴിയുമെന്ന് ഇവര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.