CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 59 Seconds Ago
Breaking Now

മരിക്കാന്‍ ഒരു കൈസഹായം! അസിസ്റ്റഡ് ഡൈയിംഗ് ബില്‍ സഭയില്‍; എംപിമാര്‍ സുപ്രധാനമായ വോട്ടെടുപ്പില്‍ പങ്കെടുക്കും; ഏത് ഭാഗത്ത് നില്‍ക്കുമെന്ന് വെളിപ്പെടുത്താതെ കീര്‍; ജീവനും, മരണത്തിനും ഇടയിലുള്ള വോട്ടെടുപ്പ് ഇത്ര വേഗത്തില്‍ വേണോ?

അഞ്ച് മണിക്കൂര്‍ നീളുന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ എംപിമാര്‍ വിഷയത്തില്‍ ആദ്യമായി വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്

ബ്രിട്ടനില്‍ ദയാവധം നിയമപരമായി മാറുമോ? അതിനുള്ള സുപ്രധാനമായ ചര്‍ച്ചയും, വോട്ടെടുപ്പും നടക്കാന്‍ ഇരിക്കവെ ഈ ചോദ്യം പല ബാഗത്തും ആശങ്കയാണ് ഉയര്‍ത്തുന്നത്. അസിസ്റ്റഡ് ഡൈയിംഗ് ബില്‍ പ്രാവര്‍ത്തികമാക്കാന്‍ ലേബര്‍ എംപി ബില്‍ അവതരിപ്പിക്കുമ്പോള്‍ എംപിമാര്‍ ഇതിനെ അനുകൂലിക്കുമോയെന്നാണ് കാത്തിരിക്കുന്നത്. 

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ മാറ്റം വരുത്താന്‍ സന്നദ്ധമാകുന്ന തരത്തിലാണ് ഭൂരിപക്ഷം എംപിമാരും പൊതുനിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും അന്തിമതീരുമാനത്തെ സംബന്ധിച്ച് അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്ന് അറിയിച്ച പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഏത് ഭാഗത്ത് നില്‍ക്കുമെന്ന് വെളിപ്പെടുത്തിയില്ല. 

ലേബര്‍ എംപി കിം ലീഡ്ബീറ്ററാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്. അഞ്ച് മണിക്കൂര്‍ നീളുന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ എംപിമാര്‍ വിഷയത്തില്‍ ആദ്യമായി വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. അംഗീകരിക്കപ്പെട്ടാല്‍ ടെര്‍മിനലി ഇല്‍ അഡല്‍റ്റ്‌സ് (എന്‍ഡ് ഓഫ് ലൈഫ്) ബില്‍ ഗുരുതര രോഗബാധിതരെയും, മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന മുതിര്‍ന്നവരെയും രണ്ട് ഡോക്ടര്‍മാരുടെയും, ഒരു ഹൈക്കോടതി ജഡ്ജിയുടെയും അംഗീകാരത്തിന് വിധേയമായി ദയാവധത്തിന് അനുവദിക്കും.

എന്നാല്‍ മുന്‍ ലേബര്‍ പ്രധാനമന്ത്രിമാര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ ഏതാനും മുന്‍ ടോറി പ്രധാനമന്ത്രിമാര്‍ ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതോടെ പാര്‍ട്ടി തീരുമാനത്തിന് അപ്പുറത്തേക്ക് എംപിമാര്‍ സ്വന്തം നിലയില്‍ തീരുമാനം കൈക്കൊള്ളുമെന്ന് വ്യക്തമായിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.