ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ തന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയെന്ന വാത്തകള്‍ നിഷേധിച്ച് നടി ധന്യ മേരി വര്‍ഗീസ്. തിരുവനന്തപുരം പട്ടത്തോ പേരൂര്‍ക്കടയിലോ വസ്തുക്കളോ ഫ്‌ലാറ്റോ ഇല്ല എന്നും സാംസണ്‍ & സണ്‍സ് ബില്‍ഡേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറോ ഷെയര്‍ ഹോള്‍ഡറോ അല്ലെന്നും ധന്യ പ്രതികരിച്ചു.
ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ക ണ്ടുകെട്ടിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഫ്‌ലാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബിനും ജോണിന്റെ സഹോദരന്‍ സാമുവലിനും എതിരെ നിയമനടപടികള്‍ വര്ഷങ്ങളായി നടക്കുകയാണ്. ഈ കേസില്‍ 2016ല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.