ആഴ്ചാവസാനം അല്‍പ്പം ആശ്വാസം നല്‍കിയ ശേഷം യുകെയില്‍ താപനില വീണ്ടും താഴുന്നു. ഈയാഴ്ച താപനില -7 സെല്‍ഷ്യസ് വരെ താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഴ്ചയുടെ തുടക്കത്തില്‍ തന്നെ പൂജ്യത്തിന് താഴേക്ക് താപനില കുറയും. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ തണുത്തുറയല്‍ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന സൂചന. ശൈത്യകാല സാഹചര്യങ്ങള്‍ തിരിച്ചെത്തുന്നതോടെ പല ഭാഗത്തും ഐസ് രൂപപ്പെടാനും, മരവിപ്പിക്കുന്ന മൂടല്‍മഞ്ഞ് നേരിടുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്ച വെസ്റ്റ് പ്രദേശത്ത് നിന്ന് മഴയും വ്യാപിക്കും. ഇത് നോര്‍ത്തേണ്‍ ഹില്ലില്‍ മഞ്ഞായി പരിണമിക്കും. ഉയര്‍ന്ന പ്രദേശത്തെ വഴികളില്‍ ചില തടസ്സങ്ങള്‍ പ്രതീക്ഷിക്കാം. ബുധനാഴ്ച തണുത്ത കാലാവസ്ഥ നോര്‍ത്ത് മേഖലയിലാണ് തമ്പടിക്കുക. സൗത്ത് മേഖലയില്‍ ഇത് മെച്ചപ്പെട്ട നിലയിലാകും, കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
തിങ്കളാഴ്ച മുതല്‍ തണുത്ത കാലാവസ്ഥ വ്യാപിച്ച് തുടങ്ങും. ശരാശരിക്ക് താഴേക്ക് താപനില പോകുമെന്നാണ് കരുതുന്നത്. ഇതിനൊപ്പം മഴയും, തണുത്ത കാറ്റും വ്യാപകമാകും. ചൊവ്വാഴ്ച വെസ്റ്റ് പ്രദേശത്ത് നിന്ന് മഴയും തേടിയെത്തും. സ്‌കോട്ട്‌ലണ്ടിലെ റൂറല്‍ മേഖലകരളില്‍ -7 സെല്‍ഷ്യസ് വരെ താപനില കുറയും.
ഈ ആഴ്ചയില്‍ താപനില ഒറ്റ അക്കത്തിലാകുമെന്നതിനാല്‍ തണുപ്പ് നന്നായി അനുഭവപ്പെടും. രാത്രി കാലങ്ങളില്‍ തണുത്തുറയുകയും ചെയ്യും. ആഴ്ചയുടെ പകുതിയെത്തുന്നതോടെ മഴയും ഇടവിട്ട് പെയ്തിറങ്ങും.