CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 17 Minutes 31 Seconds Ago
Breaking Now

ആണ്‍സുഹൃത്തുമായി ചേര്‍ന്നു ബേക്കറി തുടങ്ങി, ഒഴിവാക്കാന്‍ ശ്രമിച്ചെന്ന തോന്നലില്‍ കൊലപ്പെടുത്തി ; പ്രതിയുടെ മൊഴി

അനിലയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ആണ്‍ സുഹൃത്തുമായി ചേര്‍ന്നു ബേക്കറി തുടങ്ങിയതോടെ തന്നെ ഒഴിവാക്കാന്‍ നോക്കുകയാണെന്ന് കരുതിയാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയതെന്ന് അനില വധക്കേസിലെ പ്രതി പത്മരാജന്റെ കുറ്റസമ്മത മൊഴി. കൊട്ടിയം തഴുത്തല വഞ്ചിമുക്കിന് സമീപം തുണ്ടില്‍ മേലതില്‍ വീട്ടില്‍ പത്മരാജനെ (60 ) കൊല്ലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അനിലയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ചൊവ്വ രാത്രിയാണ് അനില സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന് വാനില്‍ എത്തിയ പത്മരാജന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. അനില തല്‍ക്ഷണം മരിച്ചു. അനിലയുടെ ബേക്കറിയിലെ ജീവനക്കാര്‍ കോട്ടിയം പുല്ലിച്ചിറ സോണി നിവാസില്‍ സോണി ജോസഫിനു (39) പൊള്ളലേറ്റു. സംഭവ ശേഷം സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു.

കടപ്പാക്കട നായേഴ്‌സ് ആശുപത്രിക്ക് സമീപം കഴിഞ്ഞ മാസം അനില തുടങ്ങിയ ബേക്കറിയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കവും ഭാര്യയിലുള്ള സംശയവുമാണഅ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.താന്‍ അറിയാതെ അനിലയുടെ ആണ്‍സുഹൃത്ത് പട്ടത്താനം സ്വദേശി ഹനീഷ് ലാല്‍ ബേക്കറിയില്‍ പണം മുടക്കിയത് സംബന്ധിച്ചു പത്മരാജനും അനിലയും തമ്മില്‍ വഴക്കുണ്ടായി. ഹനീഷ് ലാല്‍ പത്മരാജനെ മര്‍ദ്ദിച്ചതും പ്രതികാരത്തിന് ഇടയാക്കി.




കൂടുതല്‍വാര്‍ത്തകള്‍.