CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes Ago
Breaking Now

പൊട്ടിപ്പൊളിഞ്ഞ ജിപി സര്‍ജറികള്‍ എന്‍എച്ച്എസ് രോഗികള്‍ക്ക് നല്‍കുന്നത് നിലവാരമില്ലാത്ത പരിചരണം; നൂറുകണക്കിന് സര്‍ജറികളില്‍ ലക്ഷക്കണക്കിന് രോഗികള്‍ അനുഭവിക്കുന്നത് ദുരവസ്ഥ; ഭയപ്പെടുത്തുന്ന നിലയില്‍ സേവനങ്ങളെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് 889 മില്ല്യണ്‍ പൗണ്ട് അധികമായി പ്രഖ്യാപിച്ച് ആഴ്ചകള്‍ തികയുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍

മോശം നിലയിലായ നൂറുകണക്കിന് ജിപി സര്‍ജറികളില്‍ നിലവാരമില്ലാത്ത പരിചരണമാണ് ലക്ഷക്കണക്കിന് എന്‍എച്ച്എസ് രോഗികള്‍ക്ക് നല്‍കുന്നതെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. രോഗികള്‍ അപകടത്തിലാകുന്ന സാഹചര്യത്തിന് പുറമെ മോശം പരിസരങ്ങളില്‍ ചികിത്സിക്കുകയും, ഫലപ്രാപ്തി നഷ്ടമാകുന്ന തരത്തില്‍ ശേഖരിച്ച് വെച്ച വാക്‌സിനുകള്‍ നല്‍കുകയും ചെയ്യുന്നതായാണ് ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയത്. 

പര്യാപ്തമല്ലെന്നും, മെച്ചപ്പെടുത്തല്‍ ആവശ്യമാണെന്നും കെയര്‍ റെഗുലേറ്റര്‍ വിധിയെഴുതിയ ശേഷവും പ്രാക്ടീസുകള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെന്നതാണ് ഞെട്ടിക്കുന്ന വിഷയം. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റെക്കോര്‍ഡ് പ്രകാരം ഇംഗ്ലണ്ടിലെ 292 ജിപി പ്രാക്ടീസുകളാണ് പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ താഴെ പ്രകടനം കാഴ്ചവെയ്ക്കുന്നത്. അതായത് 20-ല്‍ ഒന്ന് എന്ന വിധത്തിലാണ് സര്‍ജറികളുടെ ദുരവസ്ഥ. 

പ്രശ്‌നങ്ങളുടെ തോത് ഞെട്ടിക്കുന്നതാണെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിച്ചു. ഇത്തരം ജിപി സര്‍ജറികള്‍ അടച്ചുപൂട്ടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എല്ലാവര്‍ക്കും ഉയര്‍ന്ന ക്വാളിറ്റിയുള്ള പരിചരണം ലഭിക്കാന്‍ അവകാശമുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. രോഗികളുടെ സുരക്ഷയില്‍ ഗുരുതരമായ വീഴ്ചകളും, ഭയപ്പെടുത്തുന്ന പരിമിതികളുമാണ് ഈ കണ്ടെത്തല്‍ പുറത്തുവിടുന്നതെന്ന് മെഡിക്കല്‍ നെഗ്ലിജന്‍സ് സോളിസിറ്റര്‍മാര്‍ പറയുന്നു. 

പ്രാക്ടീസുകളുടെ സമരങ്ങള്‍ അവസാനിപ്പിക്കാനായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് 889 മില്ല്യണ്‍ പൗണ്ട് അധികമായി പ്രഖ്യാപിച്ച് ആഴ്ചകള്‍ തികയുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍. പ്രതിഷേധങ്ങളുടെ ഭാഗമായി ചില ഫാമിലി ഡോക്ടര്‍മാര്‍ അപ്പോയിന്റ്‌മെന്റുകള്‍ പകുതിയായി കുറച്ചിരുന്നു. ജിപിമാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഇവര്‍ കൈവരിക്കാന്‍ നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങള്‍ കുറച്ച് നല്‍കുമെന്നും ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.