CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 26 Seconds Ago
Breaking Now

'മഞ്ഞുമ്മല്‍ ബോയ്സില്‍ കുഴിയില്‍ പോകേണ്ടിയിരുന്നത് ഞാനായിരുന്നു'; സിനിമ ഒഴുവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ആസിഫലി

മലയാള സിനിമയില്‍ 2024 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഇനി റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലേക്കാണ് ഈ മലയാള ചലച്ചിത്രം മത്സരിക്കാന്‍ ഒരുങ്ങുന്നത്. മേളയില്‍ ഇടം നേടിയ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും മഞ്ഞുമ്മല്‍ ബോയ്‌സിന് സ്വന്തമായിരുന്നു. റിലീസ് ചെയ്ത് ഒരു മാസം പിന്നിടും മുമ്പേ ആഗോളതലത്തില്‍ 200 കോടി ചിത്രം നേടുകയും ചെയ്തു.

മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റായി മാറിയ ചിത്രത്തിന് കേരളത്തിന് പുറത്തും വന്‍സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിലെ ശ്രീനാഥ് ഭാസിയവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ ഈ കഥാ പത്രത്തെ പറ്റി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ആസിഫലി.

ചിത്രത്തില്‍ ശ്രീനാഥ് ഭാസിയവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രമായി തന്നെ പരിഗണിച്ചിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ആസിഫലിയുടെ വെളിപ്പെടുത്തല്‍. മഞ്ഞുമ്മല്‍ ബോയ്സില്‍ കുഴിയില്‍ പോകേണ്ടത് ഞാനായിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്. പിന്നെ പല ചര്‍ച്ചകളുടെയും പുറത്ത് ആ സിനിമയ്ക്ക് ഒരു ബാധ്യതയായി മാറാന്‍ സാധ്യതയുള്ളതുകൊണ്ട് മാറിയതാണെന്നും താരം പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.