CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 33 Minutes 39 Seconds Ago
Breaking Now

വരും മണിക്കൂറുകളില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് ഹിമപാതം; താപനില എല്ല് തുളയ്ക്കുന്ന -16 സെല്‍ഷ്യസ് വരെ താഴ്ന്നു; ഇംഗ്ലണ്ടിലെ സതേണ്‍ ഭാഗങ്ങളില്‍ മഞ്ഞ് മൂടുമെന്ന് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; നാല് വ്യത്യസ്ത മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകളും നിലവില്‍

ബുധനാഴ്ച സൗത്ത് വെസ്റ്റ് മേഖലകളില്‍ മഞ്ഞിന്റെ പ്രഭാവം അറിയുമെന്ന് മെറ്റ് ഓഫീസ്

വരും ദിവസങ്ങളില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് കൂടുതല്‍ ഐസ് നിറഞ്ഞ രാത്രികള്‍. താപനില ചില ഭാഗങ്ങളില്‍ എല്ല് തുളച്ച് കയറുന്ന -16 സെല്‍ഷ്യസ് വരെ താഴുമെന്ന് ഇരിക്കവെയാണ് മുന്നറിയിപ്പുകള്‍ വ്യാപിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങള്‍ക്കായി മഞ്ഞിനും, ഐസിനുമുള്ള നാല് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകളാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഒന്ന് ഹിമപാതം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. 

സതേണ്‍ ഇംഗ്ലണ്ട് കൗണ്ടികളില്‍ മഞ്ഞ് പുതക്കുമെന്ന് മെറ്റ് ഓഫീസ് മഞ്ഞ ജാഗ്രത വ്യക്തമാക്കുന്നു. ഇത് രാവിലെ 9 മുതല്‍ അര്‍ദ്ധരാത്രി വരെ തുടരും. വ്യാപകമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ പവര്‍കട്ടിനും, മൊബൈല്‍ സേവനങ്ങള്‍ ഉള്‍പ്പെടെ തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. 

ഉയര്‍ന്ന പ്രദേശങ്ങള്‍ ഒറ്റപ്പെടാനും, റോഡ്, റെയില്‍, വ്യോമ ഗതാഗതസം തടസ്സങ്ങള്‍ നേരിടാനും സാധ്യതയുണ്ട്. കാലാവസ്ഥാ ഭൂപടം അനുസരിച്ച് തണുപ്പ് സൗത്ത് ലണ്ടന്‍ ഉള്‍പ്പെടെ സതേണ്‍ പ്രദേശങ്ങളിലേക്ക് നീങ്ങുന്നതായാണ് വ്യക്തമാകുന്നത്. ബുധനാഴ്ച സൗത്ത് വെസ്റ്റ് മേഖലകളില്‍ മഞ്ഞിന്റെ പ്രഭാവം അറിയുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. രണ്ട് മുതല്‍ അഞ്ച് സെന്റിമീറ്റര്‍ വരെ മഞ്ഞ് കുമിഞ്ഞ് കൂടുകയും, 10 സെന്റിമീറ്റര്‍ വരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിലനില്‍ക്കാനും സാധ്യതയുണ്ട്, മെറ്റ് ഓഫീസ് പറയുന്നു. 

മഴയും, ആലിപ്പഴവര്‍ഷവും തീരപ്രദേശങ്ങളില്‍ നേരിടാം. ബുധനാഴ്ച ആകുന്നതോടെ ഐസ് രൂപപ്പെടുകയും ചെയ്യും. ചൊവ്വാഴ്ച മിഡ്‌ലാന്‍ഡ്‌സിലും, നോര്‍ത്ത് വെയില്‍സ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെസ്റ്റ്, നോര്‍ത്ത് സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമായി നല്‍കിയ മഞ്ഞ്, ഐസ് മുന്നറിയിപ്പുകള്‍ ബുധനാഴ്ച ഉച്ചവരെയാണ് നിലവിലുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.