CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 36 Seconds Ago
Breaking Now

കോഴിക്കോട് മകന്‍ അമ്മയെ വെട്ടിക്കൊന്നത് തേങ്ങ പൊളിക്കാനെന്ന് പറഞ്ഞ് അയല്‍വീട്ടിലെ കൊടുവാള്‍ വാങ്ങിയിട്ട്

ശനിയാഴ്ച ഉച്ചയോടെ വീടിന് പുറത്തിറങ്ങിയ ആഷിഖ് അയല്‍ വീട്ടിലെത്തി തേങ്ങ പൊളിക്കുവാന്‍ ആണെന്ന് പറഞ്ഞു കൊടുവാള്‍ വാങ്ങിക്കുകയും തുടര്‍ന്ന് വീടിനകത്ത് കയറി സുബൈദയെ പലതവണ കഴുത്തില്‍ വെട്ടുകയുമായിരുന്നു.

കോഴിക്കോട് താമരശ്ശേരി വേനക്കാവില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നത് തേങ്ങ പൊളിക്കാന്‍ എന്ന് പറഞ്ഞു അയല്‍ വീട്ടിലെ വീട്ടിലെ കൊടുവാള്‍ വാങ്ങിയ ശേഷം.  അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദയെയാണ്( 53) ഏക മകനായ ആഷിഖ് (24) കൊടുവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ചു നാളുകളായി സുബൈദയും മകന്‍ ആഷിഖും സഹോദരി സക്കീനയുടെ ചോയിയോടുള്ള വീട്ടിലാണ് കഴിയുന്നത്. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. പ്ലസ്ടുവിന് ശേഷം ഓട്ടോമൊബൈല്‍ കോഴ്‌സ് പഠിക്കാന്‍ കോളേജില്‍ ചേര്‍ന്ന ശേഷമാണ് ആഷിക്  മയക്കുമരുന്നിന് അടിമയായതെന്ന് സുബൈദയുടെ സഹോദരി സക്കീന പറയുന്നു. ഇടയ്ക്ക് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടായിരുന്ന ആഷിക്കിനെ ഒരുതവണ നാട്ടുകാര്‍ പിടിച്ച് പോലീസിലും ഏല്‍പ്പിച്ചിട്ടുണ്ട്.

കുറച്ചു നാള്‍ ഡീ അഡിക്ഷന്‍  സെന്ററുകളില്‍ ചികിത്സയിലും കഴിഞ്ഞിരുന്നു. ബംഗളൂരുവുലായിരുന്ന ആഷിക്ക് ഒരാഴ്ച മുന്‍പാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച സുഹൃത്തുക്കളുമൊത്ത് പുറത്തു പോയ ആഷിഖ് രാത്രിയോടെ തിരിച്ചെത്തി. ഈ സമയത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ സഹോദരി സക്കീന ജോലിക്ക് പോയ സമയത്ത് ഉമ്മയും മകനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായോ എന്ന് വ്യക്തമല്ല.

ശനിയാഴ്ച ഉച്ചയോടെ വീടിന് പുറത്തിറങ്ങിയ ആഷിഖ് അയല്‍ വീട്ടിലെത്തി തേങ്ങ പൊളിക്കുവാന്‍ ആണെന്ന് പറഞ്ഞു കൊടുവാള്‍ വാങ്ങിക്കുകയും തുടര്‍ന്ന് വീടിനകത്ത് കയറി സുബൈദയെ പലതവണ  കഴുത്തില്‍ വെട്ടുകയുമായിരുന്നു.

വീടിനുള്ളില്‍ നിന്ന് കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടി കൂടിയയപ്പോള്‍ 'ആര്‍ക്കാടാ കത്തി വേണ്ടത് ' എന്ന്  ചോദിച്ച് ആഷിഖ് വീടിനു പുറത്തിറങ്ങി കത്തി കഴുകിയശേഷം വീണ്ടും ഉള്ളിലേക്ക് കയറി വാതില്‍ അടച്ചു.  പിന്നീട് സുബൈദയുടെ സഹോദരി എത്തിയപ്പോഴാണ് വാതില്‍ തുറന്നത്. ഈ സമയത്താണ് നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിച്ചത്. സുബൈദ ഡൈനിംഗ് ഹാളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്നേ സുബൈദ മരിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.