CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 39 Minutes 51 Seconds Ago
Breaking Now

ഇനി വരുന്നത് മോര്‍ട്ട്‌ഗേജ് ഷോക്കിന്റെ നാളുകള്‍; ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയരും; ഫിക്‌സഡ് റേറ്റ് ഉയര്‍ത്തി വിര്‍ജിന്‍ മണി; മാറ്റമില്ലാതെ രക്ഷയില്ലെന്ന് സാന്‍ടാന്‍ഡറുടെ മുന്നറിയിപ്പ്; 1.8 മില്ല്യണ്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് ഇക്കുറി തിരിച്ചടി

ഉയരുന്ന ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകളും, യുകെ സമ്പദ് വ്യവസ്ഥ നേരിടുന്ന അനിശ്ചിതത്വവുമാണ് നിരക്കുകള്‍ ഉയരാന്‍ ഇടയാക്കുന്നത്

ഈ വര്‍ഷം ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ചെലവുകള്‍ മൂലം ലക്ഷക്കണക്കിന് ഭവനഉടമകള്‍ക്ക് തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്. നിരക്കുകള്‍ വീണ്ടും തലപൊക്കുമ്പോള്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് ചൂടറിയാം. ഇക്കഴിഞ്ഞ ആഴ്ചയില്‍ വിര്‍ജിന്‍ മണി പല ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് നിരക്കും വര്‍ദ്ധിപ്പിച്ചു. കുറച്ച് കാലത്തേക്ക് നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന് സാന്‍ടാന്‍ഡറും വ്യക്തമാക്കി. 

ഉയരുന്ന ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകളും, യുകെ സമ്പദ് വ്യവസ്ഥ നേരിടുന്ന അനിശ്ചിതത്വവുമാണ് നിരക്കുകള്‍ ഉയരാന്‍ ഇടയാക്കുന്നത്. ഈ വര്‍ഷം ഫിക്‌സഡ് ഡീലുകളുടെ കാലാവധി തീരുന്നതിനാല്‍ റീമോര്‍ട്ട്‌ഗേജ് ആവശ്യമായി വരുന്ന 1.8 മില്ല്യണിലേറെ കടമെടുപ്പുകാര്‍ക്കാണ് നിരക്ക് വര്‍ദ്ധന തിരിച്ചടിയാകുന്നതെന്ന് യുകെ ഫിനാന്‍സ് വ്യക്തമാക്കി. Mortgage loan agreement with calculator, keys, and house models.

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഫിക്‌സഡ് ഡീലുകള്‍ അവസാനിക്കുന്നവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് പുതിയ റേറ്റില്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ ചില ലെന്‍ഡര്‍മാര്‍ അവസരം നല്‍കുന്നുണ്ട്. മെച്ചപ്പെട്ട മൂല്യം നല്‍കുന്ന ഡീലുകള്‍ തിരിച്ചറിയാന്‍ വിദഗ്ധ ഉപദേശം തേടുന്നത് ഏറെ സഹായകമാകും. 

ഫിക്‌സഡ് ഡീലുകളില്‍ മാറ്റം വരുന്നതിന്റെ പേരില്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റിലേക്ക് മാറുകയാണ് ചിലര്‍ ചെയ്യുക. എന്നാല്‍ ഇത് ബുദ്ധിപരമായ തീരുമാനം ആകില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫിക്‌സഡ് ഡീലുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നുവെന്നതാണ് ഇതിന് കാരണം. 

മാറുന്ന സാഹചര്യത്തില്‍ ഏത് മോര്‍ട്ട്‌ഗേജ് ഡീലാണ് തെരഞ്ഞെടുക്കേണ്ടതെന്ന് ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് പോലുള്ള മോര്‍ട്ട്‌ഗേജ് വിദഗ്ധരില്‍ നിന്നും അനായാസം മനസ്സിലാക്കി സ്മാര്‍ട്ട് തീരുമാനം കൈക്കൊള്ളാം. 




കൂടുതല്‍വാര്‍ത്തകള്‍.