നടന്‍ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാന്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം. കുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയെ ബാന്ദ്രയിലെ കോടതി മുറിയില്‍ ഹാജരാക്കിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ജനുവരി 16ന് പുലര്‍ച്ചെയാണ് താരത്തിന്റെ വീട്ടില്‍ മോഷണ ശ്രമത്തിനിടെ സെയ്ഫ് അലിഖാന് കുത്തേറ്റത്. സംഭവത്തില്‍ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതി നടപടികള്‍ക്കായി പ്രതിയെ കോടതിയിലെത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍.
പ്രതിയെ കോടതിയിലെത്തിച്ചതോടെ വാദിക്കാന്‍ അഭിഭാഷകന്‍ മുന്നോട്ടുവന്നു. പ്രതിയെ കൊണ്ട് വക്കാലത്ത് ഒപ്പീടിക്കാന്‍ ഒരുങ്ങവേ മറ്റൊരു അഭിഭാ,കനും രംഗത്തെത്തി. ഇതോടെ പ്രതിക്ക് വേണ്ടി ആര് ഹാജരാകുമെന്ന് ആശയകുഴപ്പമുണ്ടായി. തുടര്‍ന്ന് രണ്ടു പേരോടും ഷെഹ്‌സാദിനെ പ്രതിനിധീകരിക്കാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. ഇരുവരും ഇതു സമ്മതിച്ചു. കോടതി ഷെഹ്‌സാദിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.