ചോറ്റാനിക്കരയിലെ പോക്സോ കേസ് അതിജീവിത നേരിട്ടത് ക്രൂര പീഡനം. പ്രതി അനൂപ് പെണ്‍കുട്ടിയുടെ തല ഭിത്തിയില്‍ ഇടുപ്പിച്ചു. ശ്വാസം മുട്ടിച്ചു. അതേസമയം പ്രതി പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമവും നടത്തിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.
പെണ്‍കുട്ടിയെ പ്രതി അനൂപ് അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്. ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചത് അനൂപ് തന്നെയാണെന്ന് പൊലീസ് പറയുന്നു. പോക്സോ അതിജീവിതയായ പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. പ്രതിയായ അനൂപ് സംശയരോ?ഗിയാണെന്നും പൊലീസ് പറയുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി കഴിഞ്ഞ ഒരു വര്‍ഷമായി അനൂപ് അടുപ്പത്തിലാണ്. മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. സംഭവം നടന്ന ദിവസവും അനൂപ് വീട്ടിലത്തിയിരുന്നു. ആ സമയത്ത് പുറത്ത് ഒരാളെ കാണുകയും പെണ്‍കുട്ടി വിളിച്ചിട്ട് വന്നയാളാണ് ഇയാളെന്നും അനൂപ് കരുതി. അതിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടിക്ക് അതിക്രൂരമായ രീതിയില്‍ മര്‍ദനമേറ്റിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആയുധം ഉപയോ?ഗിച്ചാണോ മര്‍ദിച്ചതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടി ഷാളുപയോ?ഗിച്ച് ഫാനില്‍ തൂങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ഷാള്‍ അനൂപ് മുറിക്കുകയും പിന്നീട് ഈ ഷാള്‍ കൊണ്ട് കുട്ടിയുടെ കഴുത്തില്‍ മുറുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി മരുന്നികളോട് പ്രതികരിക്കുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.