ബ്രിട്ടന്റെ മനുഷ്യത്വപരമായ ഇടപെടലുകളാണ് ഇതുവരെ രാജ്യത്ത് എത്തിയ അനധികൃത കുടിയേറ്റക്കാരെ പിടിച്ചുനിര്‍ത്തിയ ഘടകം. എന്നാല്‍ ഈ മനുഷ്യത്വം വെച്ചുകൊണ്ട് നിന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയ രാഷ്ട്രീയക്കാര്‍ അത്ര ഇഷ്ടത്തോടെയല്ലെങ്കിലും അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ്. ഇന്ത്യന്‍ റെസ്റ്റൊറന്റുകള്‍ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
തെറ്റ് ചെയ്തവരെ തിരിച്ചയയ്ക്കുമ്പോള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെയ്ക്കുമെന്നാണ് മന്ത്രിമാര്‍ ഇപ്പോള്‍ നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടന്റെ നാടുകടത്തല്‍ പദ്ധതിയില്‍ സഹകരിച്ചില്ലെങ്കില്‍ ഉപരോധം ഉള്‍പ്പെടെ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ആഞ്ചെല ഈഗിള്‍ പ്രഖ്യാപിച്ചു.
വിസ തടയുകയും, ഇതിന്റെ ചെലവ് വര്‍ദ്ധിപ്പിക്കുകയും, മനഃപ്പൂര്‍വ്വം വിസ അനുവദിക്കുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെ നടപടികള്‍ ഇതില്‍ പെടുമെന്നാണ് സൂചന. വിദേശ ഗവണ്‍മെന്റുകള്‍ സഹകരിച്ചില്ലെങ്കില്‍ ഈ അധികാരങ്ങള്‍ ഉപയോഗിക്കുമോയെന്ന് ടോറി ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് വെല്ലുവിളിച്ചിരുന്നു.
രാജ്യങ്ങളില്‍ നിന്നുള്ള സഹകരണം പ്രതീക്ഷിച്ചതിലും താഴേക്ക് പോയാല്‍ നടപടിയെടുക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കും. വിസാ നടപടികള്‍ ഉള്‍പ്പെടെ ചുമത്താനുള്ള അധികാരം പ്രയോഗിക്കും, ഈഗിള്‍ വ്യക്തമാക്കി. രാജ്യത്ത് തുടരാന്‍ അവകാശമില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നടപടികളാണ് ലേബര്‍ ഊര്‍ജ്ജിതമാക്കുന്നത്. കുറ്റകൃത്യം ചെയ്തവരെയും, അനധികൃതമായി പ്രവേശിച്ചവരെയുമാണ് നാടുകടത്തുന്നത്.