മുന്‍ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ഫാഷന്‍ ഡിസൈനര്‍ ആരതി പൊടിയും വിവാഹിതരാവുന്നു. ഫെബ്രുവരി 16ന് വിവാഹിതരാവും എന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. എങ്കിലുംദിവസങ്ങള്‍ക്ക് മുമ്പേ ചടങ്ങളുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇരുവരുടെയും കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന വേദിയിലായിരുന്നു ചടങ്ങപകള്‍.
കോസ്റ്റ്യൂം ഡിസൈനര്‍ ആയ ആരതി തന്നെയാണ് തന്റെയും വരന്‍ റോബിന്‍ രാധാകൃഷ്ണന്റെയും വിവാഹ വസ്ത്രങ്ങളുടെ ഡിസൈനര്‍. ഗുരുവായൂരില്‍ വച്ചാണ് വിവാഹം എന്നാണ് റോബിന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയത്.
2023 ഫെബ്രുവരിയിലാണ് റോബിനും ആരതിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് വിവാഹം നടത്തുന്നത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഹല്‍ദി ചടങ്ങുകളോടെ ആയിരുന്നു ആഘോഷങ്ങളുടെ തുടക്കം.