Breaking Now

മോഡിയുടെ 'നായക്കുട്ടി' പരാമർശത്തിനെതിരെ മായാവതിയും

തികച്ചും വർഗീയപരമായ പരാമർശമാണ് മോഡി നടത്തിയത് എന്ന് മായാവതി ആരോപിച്ചു.

ഇന്ത്യ ഒരു മതേതരത്വ രാജ്യമാണ് എന്നും അതിനാൽ മോഡി ആദ്യം ചെയ്യേണ്ടത് ഇന്ത്യന്‍ ഭരണഘടന പഠിക്കുക എന്നതാണ് എന്നും പറഞ്ഞ മായാവതി ഹിന്ദുത്വമല്ല, മതേതരത്വമാണ് ഭരണഘടനയുടെ അടിസ്ഥാനമെന്നും അവര്‍ അഭിപ്രായപ്പെട്ടു. മോഡിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച സ്വന്തം എം.പിയായ വിജയ് ബഹാദൂര്‍ സിങ്ങിനെ പുറത്താക്കുമെന്നും മായാവതി മുന്നറിയിപ്പ് നല്കി. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കില്ല എന്നുകണ്ടാണ് വിജയ് ബഹാദൂര്‍ സിങ് ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്. 

ജാതിയുടെ പേരില്‍ റാലികള്‍ സംഘടിപ്പിക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ ഹൈകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അവർ ബി.ജെ.പിയുടെ നയങ്ങളെക്കുറിച്ചും പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെക്കുറിച്ചും തീരുമാനമെടുക്കുന്നത് പല മത സംഘടനകൾ ആണെന്നും ഇവയെ നിരോധിക്കണം എന്നും മായാവതി പറഞ്ഞു.


 




കൂടുതല്‍വാര്‍ത്തകള്‍.